ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സ്വര്‍ണ്ണം വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തി

മുംബൈ: സ്വര്‍ണ്ണം വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉള്‍പ്പടെയുള്ള കേന്ദ്രബാങ്കുകള്‍. നീക്കം, നയപരമായ മാറ്റമല്ല, മറിച്ച് തന്ത്രപരമാണെന്ന് വിദഗ്ധര്‍ പറയുന്നു. സ്വര്‍ണ്ണവില ഈയടുത്ത് റെക്കോര്‍ഡ് ഭേദിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ നഷ്ട സാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാങ്ങല്‍ നിര്‍ത്തിയത്.യുഎസ് ട്രഷറി ബില്ലുകളിലെ നിക്ഷേപം കുറയ്ക്കുകയെന്ന നയം അതേപടി തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ജൂലൈ മാസത്തില്‍ കേന്ദ്രബാങ്കുകള്‍ 10 ടണ്‍ സ്വര്‍ണ്ണം മാത്രമാണ് വാങ്ങിയത്. മുന്‍മാസത്തെ അപേക്ഷിച്ച് 70 ശതമാനം ഇടിവ്. അതേസമയം കേന്ദ്രബാങ്കുകള്‍ ഇപ്പോഴും നെറ്റ് ബയേഴ്സാണ്.

നടപ്പ് വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അവര്‍ 123 ടണ്‍ സ്വര്‍ണ്ണം കരുതല്‍ ശേഖരത്തില്‍ ചേര്‍ത്തു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആഗോള പ്രവണതയെ കൂടുതല്‍ പ്രതിഫലിപ്പിക്കുന്നു.

ജൂണില്‍ 0.4 ടണ്‍ സ്വര്‍ണ്ണം ശേഖരത്തില്‍ ചേര്‍ത്ത ഇന്ത്യന്‍ കേന്ദ്രബാങ്ക് ജൂലൈയില്‍ ഒരു വാങ്ങലും നടത്തിയില്ല. ജനുവരി-ജൂലൈ കാലയളവില്‍ ആര്‍ബിഐ 4 ടണ്‍ മാത്രമാണ് വാങ്ങിയത്. എങ്കിലും ഇന്ത്യന്‍ കേന്ദ്രബാങ്കിന്റെ സ്വര്‍ണ്ണ ശേഖരം 880 ടണ്‍ എന്ന റെക്കോര്‍ഡ് ഉയരത്തില്‍ തുടര്‍ന്നു.

ഇത് മൊത്തം കരുതല്‍ ശേഖരത്തിന്റെ 12.1 ശതമാനമാണ്.

X
Top