Alt Image
സ്വർണാഭരണത്തിന് വൻ ഇളവുമായി വ്യാപാരികൾമറ്റൊരു വമ്പൻ ഡീൽ കൂടി; ചിലെയുമായി ഇന്ത്യ അവസാനവട്ട ചർച്ചകളിൽപാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ ഇളവ്; ബാങ്ക് ഇടപാടുകള്‍ക്കും ഹോട്ടല്‍ ബില്ലുകള്‍ക്കും പുതിയ പരിധി വരുന്നുകേരള ഗ്രഫീൻ പോളിസിക്ക് അംഗീകാരംഇന്ത്യയിൽ ഏറ്റവുമധികം വിലവർധനയുള്ള സംസ്ഥാനമെന്ന ചീത്തപ്പേര് ഒഴിവാക്കി കേരളം

അംഗങ്ങളനുസരിച്ച് റേഷൻ മഞ്ഞക്കാർഡിനും ബാധകമാക്കാൻ കേന്ദ്രം; ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം

ആലപ്പുഴ: അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാർഡുകാർക്കും കുടുംബത്തിലെ അംഗസംഖ്യയനുസരിച്ച് റേഷൻവിഹിതം നൽകാൻ കേന്ദ്രനീക്കം. കാർഡിലെ ഓരോ അംഗത്തിനും പ്രതിമാസം ഏഴര കിലോ ധാന്യം വീതം നൽകാനാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ നീക്കമെന്നാണ് വിവരം. തിരിമറിയും ദുരുപയോഗവും തടയാനും അർഹരായവർക്ക് കൂടുതൽ വിഹിതം നൽകാനും ലക്ഷ്യമിട്ടാണിത്.

മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യമാണ് നിലവിൽ സൗജന്യമായി നൽകുന്നത്. ഒന്നോരണ്ടോ അംഗങ്ങൾ മാത്രമുള്ള കാർഡുകാർക്കും ഇതു കിട്ടും. അംഗസംഖ്യ കണക്കാക്കി ധാന്യം നൽകിയാൽ കൂടുതൽപ്പേരുള്ള കുടുംബങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കേന്ദ്രനിലപാട്.

നിലവിൽ പിങ്ക് (പിഎച്ച്എച്ച്), നീല (എൻപിഎസ്) കാർഡുകാർക്ക് അംഗങ്ങളുടെ എണ്ണമനുസരിച്ചാണ് വിഹിതം നൽകുന്നത്. ഇതേ മാതൃകയാകും മഞ്ഞക്കാർഡിനും സ്വീകരിക്കുക.
ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയതോടെയാണ് എഎവൈ വിഭാഗത്തിന് പ്രതിമാസം 35 കിലോ ധാന്യം നൽകാൻ തീരുമാനിച്ചത്. ആളെണ്ണം കണക്കാക്കിയുള്ള റേഷൻ നടപ്പാക്കണമെങ്കിൽ നിയമം ഭേഗതി ചെയ്യണം.

ഒരാളുള്ള കാർഡിനും 35 കിലോ; കേന്ദ്രം അതൃപ്തി അറിയിച്ചു
ഒരാൾ മാത്രമുള്ള കാർഡിനും 35: ഒരാൾ മാത്രമുള്ള മഞ്ഞക്കാർഡിന് പ്രതിമാസം 35 കിലോ ധാന്യം നൽകുന്നതിൽ കേന്ദ്രഭക്ഷ്യമന്ത്രാലയം സംസ്ഥാനത്തെ നേരത്തേ അതൃപ്തി അറിയിച്ചിരുന്നു. കേരളത്തിൽ മഞ്ഞക്കാർഡുള്ള അൻപതിനായിരത്തിലേറെ കുടുംബങ്ങളിൽ ഒരാൾ മാത്രമേയുള്ളൂ.

5,90,517 മഞ്ഞക്കാർഡുകളിലായി 19,31,658 പേരാണുള്ളത്. ഒരു കാർഡിൽ ശരാശരി 3.2 പേർ. അതിനാൽ, കൂടുതൽ അംഗങ്ങളുള്ള അർഹരായ കുടുംബങ്ങളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്താനായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ, എഎവൈ മാനദണ്ഡമനുസരിച്ച് ഇത്തരം ഗുണഭോക്താക്കളെ കണ്ടെത്താനായില്ല. മറ്റു സംസ്ഥാനങ്ങളിലും ഇതേ പ്രശ്നമുണ്ട്.

X
Top