ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഗൂഗിളിന് 936 കോടി പിഴ ചുമത്തി ഇന്ത്യ

ന്യൂഡല്‍ഹി: സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ ഗൂഗിളിന് 936.44 കോടി രൂപ പിഴ ചുമത്തിയിരിക്കയാണ് കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ). വിപണി ആധിപത്യം ദുരുപയോഗം ചെയ്തുവെന്ന കുറ്റം ചുമത്തിയാണ് നടപടി. ഒരാഴ്ചയ്ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സിസിഐ ഗൂഗിളിനെതിരെ നടപടിയെടുക്കുന്നത്.

ഗൂഗിള്‍ പ്ലേ ബില്ലിംഗ് സിസ്റ്റം വഴി മാത്രം പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ പ്ലേ സ്റ്റോറിലെ ഡെവലപ്പര്‍മാരെ ഗൂഗിള്‍ നിര്‍ബന്ധിതരാക്കിയെന്ന് സിസിഐ 199 പേജുള്ള ഓര്‍ഡറില്‍ പറയുന്നു. ഈ രീതി മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌ക്കരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പൊരുത്തക്കേടുകളും നിരാകരണങ്ങളും ഗൂഗിള്‍ റവന്യൂ ഡാറ്റയിലുണ്ടെന്ന് സിസിഐ ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ നീതിയും വിപണി താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ വിറ്റുവരവിന്റെ 7 ശതമാനമായ 936.44 കോടി രൂപ പിഴ ചുമത്തുകയാണെന്നും റെഗുലേറ്റര്‍ അറിയിച്ചു. സാമ്പത്തിക വിവരങ്ങളും അനുബന്ധ രേഖകളും നല്‍കാന്‍ ഗൂഗിളിന് 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

1337.76 കോടി രൂപ ഗൂഗിളിന് പിഴ ചുമത്താന്‍ നേരത്തെ സിസിഐ തയ്യാറായിരുന്നു. ആന്‍ഡ്രോയിഡ് മൊബൈലിലെ ആധിപത്യം ചൂഷണം ചെയ്തതിനായിരുന്നു നടപടി. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിഗ് സിസ്റ്റത്തെ ഗൂഗിള്‍ വാണിജ്യാവശ്യത്തിന് ദുരുപയോഗം ചെയ്‌തെന്ന് കോംപിറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.

X
Top