തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ജെപിഎഫ്എൽ ഫിലിംസിലെ ഓഹരി വാങ്ങൽ; ബ്രൂക്ക്ഫീൽഡിന് സിസിഐയുടെ അംഗീകാരം

ന്യൂഡൽഹി: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ യു.എ.ഇ ആസ്ഥാനമായുള്ള പ്രോജക്റ്റ് ഹോൾഡിംഗ്സ് ഫോർട്ടീൻ ലിമിറ്റഡിലൂടെ ജെ.പി.എഫ്.എൽ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി വാങ്ങുന്നതിന് ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റിന് ഇന്ത്യയുടെ കോംപറ്റീഷൻ കമ്മീഷൻ അംഗീകാരം നൽകി. മാർച്ചിൽ, ജെപിഎഫ്എൽ അതിന്റെ പാക്കേജിംഗ് ഫിലിം ബിസിനസിലെ 25 ശതമാനം ഓഹരി വിൽക്കാൻ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്‌മെന്റുമായി ഒരു കരാർ ഒപ്പിട്ടിരുന്നു. ഈ കരാറിനാണ് ഇപ്പോൾ സിസിഐയുടെ അനുമതി ലഭിച്ചത്. ഈ നിർദിഷ്ട കരാറിന് അംഗീകാരം നൽകിയ വിവരം പ്രസ്താവനയിലൂടെയാണ് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ അറിയിച്ചത്.
ഇടപാടിന്റെ ഫലമായി ജെപിഎഫ്എൽ പാക്കേജിംഗ് ഫിലിം ബിസിനസ്സ് ബ്രൂക്ക്ഫീൽഡിന്റെ പൂർണ്ണമായും ഉടമസ്ഥതയിലുള്ള ഒരു സബ്‌സിഡിയറിയായി മാറും. കൂടാതെ ഈ കമ്പനിയിൽ ബ്രൂക്ക്ഫീൽഡ് ഒരു ന്യൂനപക്ഷ ഓഹരി കൈവശം വയ്ക്കും. 8,000 കോടി രൂപ വിലമതിക്കുന്ന നിർദ്ദിഷ്ട നിക്ഷേപം ബ്രൂക്ക്ഫീൽഡിന്റെ പ്രത്യേക നിക്ഷേപ പരിപാടിയിലൂടെയും അതിന്റെ സ്ഥാപന പങ്കാളികളായ ബ്രൂക്ക്ഫീൽഡ്, ജിൻഡാൽ പോളി ഫിലിംസ് എന്നിവയിലൂടെയും നടപ്പിലാക്കും. മെറ്റലൈസ് ചെയ്തതും പൂശിയതുമായ ഫിലിമുകളും ടിയർ ടേപ്പ്, സ്റ്റാമ്പിംഗ് ഫോയിൽ, സെക്യൂരിറ്റി ത്രെഡ്, മറ്റ് ഉയർന്ന മൂല്യമുള്ള ഉൽപ്പന്നങ്ങൾ എന്നിവയുടെ നിമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ജിൻഡാൽ പോളി ഫിലിംസ് ലിമിറ്റഡ്.

X
Top