നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

ഒക്ടോബര്‍ 1 ന് ശേഷം ഫയല്‍ ചെയ്ത ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ ക്ലെയിമുകള്‍ക്ക് 90 ശതമാനം പ്രൊവിഷണല്‍ റീഫണ്ട് നല്‍കാന്‍ സിബിഐസി

ന്യൂഡല്‍ഹി: ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചറുമായി (IDS) ബന്ധപ്പെട്ട റീഫണ്ട് തുകയുടെ 90 ശതമാനം താല്‍ക്കാലിക അടിസ്ഥാനത്തില്‍ നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (CBIC)  ഫീല്‍ഡ് ഓഫീസുകളോട് നിര്‍ദ്ദേശിച്ചു. എഡിഎസ് സിസ്റ്റത്തിന്റെ സ്വഭാവം കാരണം റീഫണ്ടുകള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്ന സാഹചര്യത്തിലാണിത്.

ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (GST) സിസ്റ്റത്തിന് കീഴിലുള്ള  സാഹചര്യത്തെയാണ് ഇന്‍വെര്‍ട്ടഡ് ഡ്യൂട്ടി സ്ട്രക്ചര്‍ സൂചിപ്പിക്കുന്നത്. അവിടെ, അസംസ്‌കൃത വസ്തുക്കളുടെയോ ഇന്‍പുട്ടുകളുടെയോ നികുതി നിരക്ക്, പൂര്‍ത്തിയായ സാധനങ്ങളുടെയോ ഔട്ട്പുട്ടുകളുടെയോ നികുതി നിരക്കിനേക്കാള്‍ കൂടുതലാണ്. ഇത് ബിസിനസുകള്‍ക്ക് റീഫണ്ടായി ക്ലെയിം ചെയ്യാന്‍ അര്‍ഹതയുണ്ട്.  റീഫണ്ട് പ്രക്രിയ മന്ദഗതിയിലാകുമ്പോള്‍ അത് മേഖലകളുടെ പ്രവര്‍ത്തന മൂലധനത്തെ ബാധിക്കും.

സിബിഐസി, റീഫണ്ട് തുകയുടെ 90 ശതമാനം ബിസിനസുകള്‍ക്ക് ലഭ്യമാക്കും. താല്‍ക്കാലിക റീഫണ്ട് ഒരു റിസ്‌ക് അധിഷ്ഠിത മൂല്യനിര്‍ണ്ണയ സംവിധാനം ഉപയോഗിച്ചായിരിക്കും പ്രൊസസ് ചെയ്യുക. അതായത്  ഒരു ക്ലെയിം സൂക്ഷ്മപരിശോധനയ്ക്കായി മാറ്റിയിട്ടില്ലെങ്കില്‍, റീഫണ്ട് വേഗത്തില്‍ നല്‍കും.

തുണിത്തരങ്ങള്‍, പാദരക്ഷകള്‍, വളങ്ങള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് ഈ നീക്കം ഗുണം ചെയ്‌തേയ്ക്കും. നൂല്‍, രാസവസ്തുക്കള്‍, തുകല്‍ തുടങ്ങിയ ഇന്‍പുട്ടുകള്‍ക്ക് ഇവര്‍ ഉയര്‍ന്ന നികുതി നല്‍കുന്നുണ്ട്. അതേസമയം പൂര്‍ത്തിയായ ഉല്‍പ്പന്നങ്ങള്‍ക്ക് കുറഞ്ഞ ജിഎസ്ടി നിരക്കുകളാണ് ബാധകം.

കയറ്റുമതിക്കാര്‍ക്ക് സമാനമായി 90 ശതമാനം മുന്‍കൂര്‍ റീഫണ്ട് നല്‍കാന്‍ സിബിഐസി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് നിയമഭേദഗതി അനിവാര്യമാണ്. അതുകൊണ്ടുതന്നെ കയറ്റുമതിക്കാര്‍ക്ക് ഉടനടി റീഫണ്ട് ലഭ്യമാകാന്‍ സാധ്യതയില്ല.

X
Top