വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഫ്രെഷ് ഫ്രം ഫാം 3.2 കോടി രൂപ സമാഹരിച്ചു

മുംബൈ: ഇൻഫ്ലെക്ഷൻ പോയിന്റ് വെഞ്ചേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന സീഡ് ഫണ്ടിംഗ് റൗണ്ടിൽ മൂന്ന് കോടി രൂപ സമാഹരിച്ച് ഫുഡ്-അഗ്രി സ്റ്റാർട്ടപ്പായ ഫ്രഷ് ഫ്രം ഫാം. റീട്ടെയിലർ ഡിമാൻഡ് ട്രെൻഡുകൾ തിരിച്ചറിയുകയും കർഷകരിൽ നിന്ന് കൃത്യമായ തുക വാങ്ങുകയും ചെയ്യുന്ന ഡിമാൻഡും ഡാറ്റയും അടിസ്ഥാനമാക്കിയുള്ള അഗ്രഗേഷൻ ഇക്കോസിസ്റ്റമാണ് ഫ്രെഷ് ഫ്രം ഫാം.

സമാഹരിച്ച മൂലധനം ഉപയോഗിച്ച് പുതിയ ഉൽ‌പ്പന്നങ്ങൾ വാഗ്ദാനം ചെയ്യുമെന്നും, ഒപ്പം ഇത് ടീം ബിൽഡിംഗ്, ഇൻവെന്ററി മാനേജ്മെന്റ്, മൂലധന ചെലവ്, ഗവേഷണം & വികസനം, ബ്രാൻഡിംഗ് എന്നിവയ്ക്കായി വിനിയോഗിക്കുമെന്നും സ്റ്റാർട്ടപ്പ് അറിയിച്ചു.

15 വർഷത്തിനുള്ളിൽ പഴങ്ങളുടെയും പച്ചക്കറികളുടെയും വിപണി വലുപ്പം 500 ബില്യൺ ഡോളറായി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. വിപണയിൽ മുൻ നിരക്കാരാകാൻ അടുത്ത 12-15 മാസത്തിനുള്ളിൽ 1,000+ സെയിൽസ് ടച്ച് പോയിന്റുകൾ ആരംഭിക്കാനാണ് ഫ്രെഷ് ഫ്രം ഫാമിന്റെ പദ്ധതി.

X
Top