ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പാകിസ്ഥാന് 70 കോടി ഡോളര്‍ സഹായവുമായി ചൈന

ചൈനയില്‍ നിന്ന് പാകിസ്ഥാന് 70 കോടി ഡോളര്‍ ധനസഹായം ലഭിച്ചു. സാമ്പത്തിക സഹായത്തിനായി അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (IMF) ചര്‍ച്ചകള്‍ അവസാനഘട്ടമെത്തുമ്പോഴാണ് ഈ ധനസഹായം ലഭിച്ചത്.

ചൈനയില്‍ നിന്ന് തങ്ങള്‍ക്ക് സഹായം ലഭിക്കുമെന്ന് ഈ ആഴ്ച ആദ്യം പാക് ധനമന്ത്രി ഇഷാഖ് ദാര്‍ പ്രഖ്യാപിച്ചിരുന്നു.

ചൈന ഡെവലപ്മെന്റ് ബാങ്കില്‍ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന് പണം ലഭിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ധനസഹായം ഒരിക്കലും മറക്കാനാവാത്തതാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

ജനുവരി 31 മുതല്‍ ഫെബ്രുവരി 9 വരെ ഇസ്ലാമാബാദില്‍ ഐഎംഎഫ് പ്രതിനിധികളുമായി ഇരുപക്ഷവും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയിലെത്താന്‍ സാധിച്ചില്ല.

തുടര്‍ന്ന് ഇരുകൂട്ടരും വെര്‍ച്വല്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഏതാനും ആഴ്ചകള്‍ക്ക് മുൻപ് പാകിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 290 കോടി ഡോളർ എന്ന താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു.

അതേസമയം ഇപ്പോള്‍ ഇത് 400 കോടി ഡോളറിനടുത്ത് ഉയര്‍ന്നു.

X
Top