പശ്ചിമേഷ്യ സംഘർഷം: ഇന്ത്യയിൽ മാത്രം മുടങ്ങിയത് 5,522 വിമാനങ്ങൾവ്യാപാര കമ്മിയിൽ വൻ വർധനഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ കപ്പലുകള്‍; പാചകവാതക പ്രതിസന്ധിയില്‍ അയവുണ്ടായേക്കുംപശ്ചിമേഷ്യന്‍ സംഘര്‍ഷം: കെട്ടിക്കിടക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ചരക്ക്പാചകവാതക പൂഴ്ത്തിവെപ്പ് തടയാന്‍ റെയ്ഡ് ശക്തമാക്കി കേന്ദ്രം

കാർ വിൽപന ഈ വർഷം 12.5% വളരുമെന്ന് മൂഡീസ്

ന്യൂഡൽഹി: ഇന്ത്യയിലെ ഈ വർഷത്തെ കാർ വിൽപന 12.5 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസ്. 2023ൽ 4ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

കോവിഡിന് മുൻപ് 2018ലെ ഉയർന്ന വിൽപന നിലവാരത്തിലേക്ക് 2023ൽ വിപണി എത്തുമെന്നും വിലയിരുത്തപ്പെടുന്നു. ഏഷ്യാ പസിഫിക് മേഖലയിലെ കാർ വിൽപനയിൽ 2022ൽ 3.5ശതമാനം വളർച്ചയുണ്ടായി.

ഇന്ത്യയിലെയും ചൈനയിലെയും വിൽപനയാണ് ഇതിൽ നിർണായക സംഭാവന നൽകിയത്. ഉത്സവസീസണോട് അനുബന്ധിച്ച് കാർ വിപണിയിൽ മികച്ച വളർച്ച നേടാനായെന്ന് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് സൊസൈറ്റിയും റിപ്പോർട്ട് ചെയ്തിരുന്നു.

ഒക്ടോബറിൽ മാത്രം 291,113 യൂണിറ്റ് കാർ ആണ് വിറ്റത്. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 60000 യൂണിറ്റ് അധികം. സെപ്റ്റംബറിൽ 307389 യൂണിറ്റ് വിറ്റു.

X
Top