മുംബൈ: സാമ്പത്തിക മേഖലയിലെ തളർച്ച മറികടന്നും കാർ വില്പന മികച്ച മുന്നേറ്റം നടത്തുമെന്ന പ്രതീക്ഷയിലാണ് മുൻനിര വാഹന നിർമ്മാതാക്കൾ.
മാർച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോൾ വില്പനയിൽ ഇടിവുണ്ടായെങ്കിലും പൊതു തിരഞ്ഞെടുപ്പിന് ശേഷം ഉപഭോക്താക്കൾ വിപണിയിലേക്ക് സജീവമായി തിരിച്ചെത്തുമെന്ന് മുൻനിര ഡീലർമാർ പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
ഉയർന്ന പലിശ നിരക്കും കമ്പനികൾ തുടർച്ചയായി കാർ വില ഉയർത്തിയതുമാണ് വിപണിക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിപണി ഉണർവ് നേടുമെന്ന് ഡീലർമാർ പറയുന്നു. കഴിഞ്ഞ മാസം കാർ വിപണി കാര്യമായ വളർച്ച നേടിയിരുന്നില്ല.
ഏപ്രിൽ മാസത്തിൽ രാജ്യത്ത് ഏപ്രിലിൽ 22 ലക്ഷം വാഹനങ്ങളാണ് നിരത്തിലെത്തിയതെന്ന് ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പറയുന്നു.
കാലവർഷം അനുകൂലമാകുമെന്ന റിപ്പോർട്ടുകളും ഉത്സവങ്ങളും വിവാഹങ്ങളും ഉപഭോക്താക്കൾക്ക് കാര്യമായ ആവേശം സൃഷ്ടിച്ചില്ല.
ഏപ്രിലിൽ ഇരുചക്രവാഹന വില്പനയിൽ 33 ശതമാനം വർധനയുണ്ടായെങ്കിലും മാർച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിരാശയാണ്. പുതിയ മോഡലുകൾ തുടർച്ചയായി വിപണിയിലെത്തുന്നത് വില്പന ഉയരാൻ കാരണമാകുന്നുണ്ടെങ്കിലും വിപണിക്ക് ആശ്വസിക്കാൻ വകയില്ലെന്ന് വ്യാപാരികൾ പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ വില്പനയുള്ള കാറുകളുടെ വിഭാഗത്തിൽ ഇത്തവണയും ടാറ്റാ മോട്ടോഴ്സിന്റെ പഞ്ചാണ് മുന്നിൽ. കഴിഞ്ഞ മാസം 19,158 യൂണിറ്റ് പഞ്ചാണ് ടാറ്റ വിറ്റഴിച്ചത്. മാരുതി സുസുക്കി ഇതര കാർ വില്പനയിൽ മുന്നിലെത്തുന്നത് സമീപകാലത്ത് അപൂർവമാണ്.
മാരുതി സുസുക്കിയുടെ വാഗൺ ആർ ആണ് രണ്ടാം സ്ഥാനത്ത്. ഏപ്രിലിൽ 17,850 വാഗൺ ആറുകൾ നിരത്തിലെത്തി. മാർച്ചിലിത് 16,368 എണ്ണമായിരുന്നു.
മാരുതി ബ്രെസ മൂന്നാം സ്ഥാനത്തും ഡിസയർ നാലാം.സ്ഥാനത്തുമാണ്. ഹ്യൂണ്ടായ് എസ്.യു.വി. ക്രെറ്റ ആണ്.