അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞുവായ്പാ വിതരണം ശക്തിപ്പെട്ടതായി ആര്‍ബിഐപെട്രോളിൽ എഥനോൾ: രാജ്യം 50,000 കോടി ലാഭിച്ചതായി പ്രധാനമന്ത്രി മോദിജൂലൈയിലെ ഇന്ധന ഉപഭോഗത്തിൽ ഇടിവ്നേട്ടം തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സി വിപണി

1 ദശലക്ഷം ഡോളറിന്റെ നിക്ഷേപം സ്വന്തമാക്കി ബി2ബി പ്ലാറ്റ്‌ഫോമായ കൂവേഴ്സ്

ന്യൂഡൽഹി: ബിസിനസ്-ടു-ബിസിനസ് (B2B) ഓട്ടോമോട്ടീവ് സപ്ലൈസ് പ്ലാറ്റ്‌ഫോമായ കൂവേഴ്സിൽ ക്യാൻബാങ്ക് വിസിയും രണ്ട് ഉയർന്ന ആസ്തിയുള്ള വ്യക്തികളും ചേർന്ന് 1 ദശലക്ഷം ഡോളർ നിക്ഷേപിച്ചു. കാൻബാങ്ക് വിസിയുമായി സഹകരിച്ച് നിക്ഷേപം നടത്തിയ രണ്ട് എച്ച്എൻഐ നിക്ഷേപകരാണ് പിപിഎസ് ഗ്രൂപ്പിലെ രാജീവ് സംഘ്‌വിയും കൂട്ടുകാരൻ ഹോംസിലെ നവീൻ ഫിലിപ്പും. കമ്പനിയുടെ നിലവിലുള്ള നിക്ഷേപകരിൽ ഐപിവി, ജെപിഐഎൻ എന്നിവർ ഉൾപ്പെടുന്നു. സന്ദീപ് ബേഗൂർ, വിനായക്, പ്രേംകുമാർ എന്നിവർ ചേർന്ന് സ്ഥാപിച്ച കൂവേഴ്‌സ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കെആർഎസ്‌വി ഇന്നൊവേറ്റീവ് ഓട്ടോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് നടത്തുന്നത്. ഇതിന് 10,000 വർക്ക് ഷോപ്പുകളുടെ ശൃംഖലയുണ്ട്.

2021 ഒക്ടോബറിൽ ഒരു കൂട്ടം നിക്ഷേപകരിൽ നിന്ന് 1.5 മില്യൺ ഡോളർ സമാഹരിച്ചതിന് ശേഷം തങ്ങളുടെ നെറ്റ്‌വർക്ക് ഇരട്ടിയാക്കിയതായി കമ്പനി അറിയിച്ചു. കമ്പനിയുടെ സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും ഉൽപ്പന്ന പോർട്ട്‌ഫോളിയോ വിപുലീകരിക്കുന്നതിനും പുതിയ വിപണിയിലേക്ക് പ്രവേശിക്കുന്നതിനും ഫണ്ട് ഉപയോഗിക്കാനാണ് കൂവേഴ്‌സ് പദ്ധതിയിടുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കർണാടക, ഡൽഹി എന്നിവിടങ്ങളിൽ കമ്പനിക്ക് പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top