Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അനിശ്ചിത കാലത്തേക്ക് നിർത്തി കാനഡ

ഒട്ടാവ: ഇന്ത്യയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ അനിശ്ചിത കാലത്തേക്ക് നിർത്തി കാനഡ. കാനഡയുടെ വ്യാപാരമന്ത്രി മേരി ഇങ് ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച് നടത്തേണ്ടിയിരുന്ന ചർച്ചകളാണ് മാറ്റിവെച്ചത്.

ഖലിസ്താൻ വിഷയത്തിലുള്ള തർക്കം ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം വഷളാക്കിയ സാഹചര്യത്തിലാണ് നടപടി. ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിലെത്തിയ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കടുത്ത അതൃപ്തിയറിയിച്ചിരുന്നു.

ജി-20 വേദിയിൽ ട്രൂഡോ അപമാനിതനായെന്നും ഇതൊഴിവാക്കേണ്ടിയിരുന്നുവെന്നും കാനഡയിലെ പ്രതിപക്ഷം കുറ്റപ്പെടുത്തി. വിമാനം തകരാറിലായതിനെത്തുടർന്ന് ട്രൂഡോയും സംഘവും രണ്ടുദിവസം ഡൽഹിയിൽ കുടുങ്ങുകയും ചെയ്തു. തിരിച്ച് കാനഡയിലെത്തിയപ്പോൾ പാർലമെന്റിലും മാധ്യമങ്ങളിലും പ്രധാനമന്ത്രിക്ക് രൂക്ഷ വിമർശനമേൽക്കേണ്ടിവന്നു. ഇതിനു പിന്നാലെയാണ് ട്രൂഡോ സർക്കാരിന്റെ പുതിയ നീക്കം.

ഈ വർഷം തന്നെ വ്യാപാരക്കരാറിൽ ഏർപ്പെടാൻ ഇരുരാജ്യങ്ങളും നേരത്തേ ധാരണയിലെത്തിയിരുന്നു. ഇതാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.

ഇന്ത്യ കഴിഞ്ഞാൽ സിഖ് മതവിഭാഗക്കാർ ഏറെയുള്ള കാനഡയിൽ ഖലിസ്താൻവാദവും കൂടിവരുകയാണ്. ഈ പശ്ചാത്തലത്തിലാണ് കാനഡയിലെ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കണമെന്ന് നരേന്ദ്രമോദി ട്രൂഡോയോട് ആവശ്യപ്പെട്ടത്.

ഇന്ത്യൻ നയതന്ത്രജ്ഞർക്കെതിരേയും സ്ഥാപനങ്ങൾക്കെതിരേയും ഖലിസ്താൻവാദികൾ ഭീഷണിമുഴക്കുന്നുണ്ട്. ഇത്തരം സംഘങ്ങൾക്കെതിരേ ശക്തമായ നടപടിവേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായസ്വാതന്ത്ര്യത്തെ കാനഡ മാനിക്കുമെന്നും സമാധാനപരമായ പ്രതിഷേധങ്ങളെ തടയില്ലെന്നുമായിരുന്നു ഇതേക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ജസ്റ്റിൻ ട്രൂഡോ നൽകിയ മറുപടി. അതേസമയം, വിദ്വേഷ പ്രചാരണങ്ങളെയും അക്രമത്തെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജി-20 ഉച്ചകോടിക്കു തൊട്ടുമുമ്പേ വ്യാപാരക്കരാർ ചർച്ച നിർത്തുന്നതായി കാനഡ ഏകപക്ഷീയമായി പ്രഖ്യാപിച്ചിരുന്നു. അതിനുപിന്നാലെ ഇന്ത്യയും നിലപാടു കടുപ്പിച്ചു. ഉച്ചകോടിക്കിടെ പ്രധാനമന്ത്രി രൂക്ഷപരാമർശങ്ങൾ നടത്തുകയും ചെയ്തതോടെ അകൽച്ച വർധിച്ചു.

13 വർഷം മുമ്പ് 2010-ലാണ് ഇന്ത്യയും കാനഡയും തമ്മിൽ ആദ്യമായി വ്യാപാരക്കരാറിനായുള്ള ചർച്ചകൾ തുടങ്ങിയത്. 2022-ലാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും തുടങ്ങിയത്.

ഒരു സമഗ്ര സാമ്പത്തിക സഹകരണ കരാർ ലക്ഷ്യമിട്ടായിരുന്നു ചർച്ചകൾ പുരോഗമിച്ചിരുന്നത്.

X
Top