
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യധാന്യ സംഭരണ പദ്ധതി വിഭാവന ചെയ്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി നയം കൊണ്ടുവരുമെന്ന് മന്ത്രി അനുരാഗ് താക്കൂര്‍ ചൊവ്വാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം പറഞ്ഞു. നിര്‍ദ്ദിഷ്ട പദ്ധതി ‘ ലോകത്തിലെ ഏറ്റവും വലുത് ‘ ആയിരിക്കും.
1 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ പദ്ധതിയ്ക്കായി നീക്കിവയ്ക്കുക. പദ്ധതി പ്രകാരം ഓരോ ബ്ലോക്കിലും 2000 ടണ്‍ ശേഷിയുള്ള ഗോഡൗണ്‍ നിര്‍മ്മിക്കും. ഇതിനായി മന്ത്രിതല സമിതി രൂപീകരിക്കും.
സഹകരണ മേഖലയില്‍ ഭക്ഷ്യധാന്യ സംഭരണ ശേഷി 700 ലക്ഷം ടണ്ണാക്കുക എന്നാണ് ലക്ഷ്യംവയ്ക്കുന്നത്.പിന്നീട് അഞ്ച് വര്‍ഷത്തിനുള്ളില്‍ സംഭരണം 2,150 ലക്ഷം ടണ്ണായി വികസിപ്പിക്കും.നിലവില്‍ ധാന്യ സംഭരണ ശേഷി 1450 ലക്ഷം ടണ്ണാണ്.
രാജ്യത്ത് ഭക്ഷ്യധാന്യ സംഭരണ സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. കൂടാതെ സഹകരണമേഖല പുനരുജ്ജീവിക്കപ്പെടും. ഭക്ഷ്യധാന്യങ്ങളുടെ നാശനഷ്ടം കുറയ്ക്കുക, കര്‍ഷകരുടെ ദുരിത വില്‍പ്പന തടയാന്‍ സഹായിക്കുക, ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുക, ഗ്രാമീണ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അറിയിക്കുന്നു.
പദ്ധതി ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുകയും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില നേടാന്‍ കര്‍ഷകരെ സഹായിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനം കാരണം കര്‍ഷകര്‍ക്ക് അവരുടെ സാധനങ്ങള്‍ തിടുക്കത്തില്‍ വില്‍ക്കേണ്ടിവന്നിരുന്നു.മാത്രമല്ല, ഇന്ത്യയില്‍ 65,000 കാര്‍ഷിക സഹകരണ സംഘങ്ങളുണ്ട്.
പുതിയ നീക്കം സഹകരണ സംഘങ്ങള്‍്്ക്കും കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനുപുറമെ, ഈ സൊസൈറ്റികളില്‍ നിന്ന് 70% വരെ വായ്പ നേടാനും കര്‍ഷകര്‍ക്ക് കഴിയും.