കേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ2026ൽ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിച്ച 10 സംസ്ഥാനങ്ങൾഭക്ഷ്യ എണ്ണ ഇറക്കുമതിക്കുള്ള ചെലവിൽ എട്ടുമാസത്തിനിടെയുള്ള വർധന 20 ശതമാനമെന്ന് എസ്ഇഎരണ്ട് വിമാനത്താവളങ്ങളുടെ ഓഹരി സ്വകാര്യ കമ്പനികൾക്ക് വിൽക്കാൻ കേന്ദ്രം

19744 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജന്‍ ദൗത്യത്തിന് മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: 19,744 കോടി രൂപയുടെ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം. തുക കേന്ദ്രസര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.

17,490 കോടി രൂപ തന്ത്രപരമായ ഇടപെടലുകള്‍ക്കും 1466 കോടി രൂപ പൈലറ്റ് പദ്ധതികള്‍ക്കുമായി നീക്കിവയ്ക്കുമെന്ന് മന്ത്രി പറഞ്ഞു.ഗവേഷണ വികസന ഘടകത്തിന് 800 കോടി രൂപയുടെ നിക്ഷേപം ലഭിക്കാനാണ് സാധ്യത.പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിക്ക് കീഴിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് ഇത് ഉപയോഗിക്കും.

വാങ്ങുന്നവരെയും ഉത്പാദകരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഹബ് വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 2030 ഓടെ പ്രതിവര്‍ഷം 50 ലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. ഇലക്ട്രോലൈസറുകള്‍ നിര്‍മ്മിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് ഇന്‍സെന്റീവും നല്‍കും.

2021 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്‍ പ്രഖ്യാപിച്ചത്. ഹരിത ഹൈഡ്രജന്‍ ഉത്പാദനത്തിന് നേരിട്ട് പ്രോത്സാഹനം നല്‍കുകയും ആഗോള ഹൈഡ്രജന്‍ ഉത്പാദന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയുമാണ് ലക്ഷ്യം.

X
Top