ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

പിഎം-ഇ ബസ് സേവ പദ്ധതിയിക്ക് മന്ത്രിസഭാ അനുമതി

ന്യൂഡല്‍ഹി: നഗരങ്ങളില്‍ ബസ് യാത്ര വര്‍ദ്ധിപ്പിക്കുന്നതിന് ആവിഷ്‌ക്കരിച്ച ‘പിഎം-ഇ ബസ് സേവ’ പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അനുമതി. സംഘടിത ബസ് സര്‍വീസ് ഇല്ലാത്ത നഗരങ്ങളെ മുന്നില്‍ കണ്ടാണ് പദ്ധതി. 169 നഗരങ്ങളിലായി 10,000 ഇ-ബസുകള്‍ വിന്യസിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

45,000-55,000 നേരിട്ടുള്ള തൊഴിലവസരങ്ങള് സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. 57,613 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയ്ക്കായി 20,000 കോടി രൂപ കേന്ദ്ര സര്‍ക്കാറും ബാക്കി സംസ്ഥാന സര്‍ക്കാരുകളും വകയിരുത്തും.

പിപിപി മോഡില്‍ ബസുകളുടെ സംഭരണം നടത്തും.മത്സരാധിഷ്ഠിത ലേലത്തിനായി സ്വകാര്യ കമ്പനികള്‍ക്ക് മുന്നോട്ട് വരാം. പദ്ധതി 2037 വരെ തുടരുമെന്നും മന്ത്രി അറിയിച്ചു.

X
Top