ഇന്ത്യൻ വിപണിയിൽ ചൈനീസ് ടീവി ബ്രാൻഡുകൾക്ക് നിരാശഇന്ത്യ ജെപി മോർഗൻ സൂചികയിൽ; സ്വാഗതം ചെയ്‌ത്‌ സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതി പ്രീമിയം സൗദി വെട്ടിക്കുറച്ചുക്രൂഡ് ഓയിൽ ഇറക്കുമതിയിൽ തുടർച്ചയായ മൂന്നാം മാസവും ഇടിവ്ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന

ടെലിവിഷൻ ചാനലുകള്‍ക്ക് പുതിയ മാർഗനിർദേശം

ന്യൂഡല്ഹി: ഇന്ത്യയിലെ ടെലിവിഷന് ചാനലുകള് അപ്ലിങ്ക് ചെയ്യുന്നതിനും ഡൗണ്ലിങ്കുചെയ്യുന്നതിനുമുള്ള മാര്ഗനിര്ദേശങ്ങള്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. പുതിയ മാര്ഗനിര്ദേശ പ്രകാരം ദേശീയതാത്പര്യം മുന്നിർത്തിയുള്ളതും ദേശീയ പ്രധാന്യമുള്ളതുമായ പരിപാടികള്ക്ക് 30 മിനിറ്റ് ചാനലുകള് മാറ്റിവെക്കേണ്ടിവരും.

ഇന്ത്യയില് രജിസ്റ്റര് ചെയ്തിട്ടുള്ള കമ്പനികള്/എല്എല്പികള്ക്കുള്ള അനുമതികള് സംബന്ധിച്ച പ്രശ്നങ്ങള് ലഘൂകരിക്കുന്നതിനാണ് മാര്ഗ്ഗനിര്ദേശങ്ങള് പ്രധാനമായും ലക്ഷ്യമിടുന്നത്. 11 വര്ഷം മുമ്പ് 2011-ലാണ് അവസാനമായി ഇതുസംബന്ധിച്ച മാര്ഗനിര്ദേശം ഭേദഗതി ചെയ്തിട്ടുള്ളത്.

പുതിയ മാര്ഗനിര്ദേശം അനുസരിച്ച് പരിപാടികളുടെ തത്സമയ സംപ്രേക്ഷണത്തിന് അനുമതി തേടേണ്ടതിന്റെ ആവശ്യകത ഇതോടെ ഒഴിവാകും. തത്സമയം സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ മുന്കൂര് രജിസ്ട്രേഷന് മാത്രമേ ആവശ്യമുള്ളൂ.

ഭാഷ മാറ്റുന്നതിനോ, സ്റ്റാന്ഡേര്ഡ് ഡെഫനിഷനില് നിന്ന് ഹൈ ഡെഫനിഷനിലേക്കോ തിരിച്ചോ ട്രാന്സ്മിഷന് മോഡ് മാറ്റുന്നതിനോ മുന്കൂര് അനുമതി ആവശ്യമില്ല. മുന്കൂര് അറിയിപ്പ് മാത്രമേ ആവശ്യമുള്ളൂ.

ഒരു കമ്പനിക്ക് അടിയന്തര സാഹചര്യത്തില് സുരക്ഷാ മാനദണ്ഡങ്ങള്ക്ക് വിധേയമായി ഡയറക്ടറെയോ പാര്ട്ണറെയോ മാറ്റുന്നതിനും പുതിയ ചട്ടം അനുമതി നല്കുന്നുണ്ട്.

X
Top