ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

റബർ കർഷകരുടെ രക്ഷയ്ക്ക് ഇരുപതിന ശിപാർശകളുമായി ഡോ. ആനന്ദബോസ്

കൊൽക്കത്ത: കേരളത്തിൽ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് അടിത്തറയൊരുക്കിയ റബര്‍ കൃഷിയെ സംസ്ഥാനം അവഗണിക്കുന്നുവെന്ന പരാതി വ്യാപകമായിരിക്കേ കർഷകരക്ഷയ്ക്ക് ഇരുപതിന നിർദേശങ്ങൾ കേന്ദ്രസർക്കാരിനു സമർപ്പിച്ച് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്.

സ്വാഭാവിക റബറിന് കുറഞ്ഞ സ്ഥിരവില (അഷ്വേർഡ് മിനിമം പ്രൈസ് ) പ്രഖ്യാപിക്കുക, കേരളം, ത്രിപുര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ റബർ അധിഷ്ഠിത വ്യവസായങ്ങൾ സ്ഥാപിക്കുക, ആഭ്യന്തര റബർ കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി റബർ ഇറക്കുമതി നിയന്ത്രിക്കുക, റബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് കൂടുതൽ റോഡുകൾ നിർമിക്കുക, പഞ്ഞമാസങ്ങളിൽ (ലീൻ സീസൺ) ചെറുകിട നാമമാത്ര കർഷകർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടുള്ള പണമിടപാട് വഴി മിനിമം അനുബന്ധ വരുമാനം ഉറപ്പാക്കുക, ഉള്ളി കയറ്റുമതി കമ്മിറ്റിയുടെ മാതൃകയിൽ റബർ ഇറക്കുമതി നിയന്ത്രിക്കാൻ കമ്മിറ്റി രൂപീകരിക്കുക, റബർ കർഷകർ, റബർ ഉപയോക്താക്കൾ, സർക്കാർ സംയുക്ത പങ്കാളിത്തത്തോടെ റബർ കർഷകർക്കായി സാമൂഹ്യസുരക്ഷാബോർഡ് സ്ഥാപിക്കുക, റബർ അധിഷ്ഠിത വ്യവസായങ്ങളുടെ ഹബ് എന്നനിലയിൽ വർത്തിക്കുന്ന റബർ പാർക്കുകൾ സ്ഥാപിക്കുക, റബർ ടാപ്പർമാരുടെ ദൗർലഭ്യം മറികടക്കാൻ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ടാപ്പിംഗ് സംവിധാനം വികസിപ്പിക്കുക, റബറിനെ ഒരു കാർഷിക ഉത്പന്നമായി ഉൾപ്പെടുത്തുകയും കർഷകർക്കു ലഭ്യമായ എല്ലാ സൗകര്യങ്ങളും വ്യാപിപ്പിക്കുകയും ചെയ്യുക, റബർ കിസാൻ സമ്മാൻ യോജന പദ്ധതി ഏർപ്പെടുത്തുക, ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാൻ ഡബ്ല്യുടിഎ അനുവദിക്കുന്നില്ലെന്ന വ്യവസ്ഥ കണക്കിലെടുത്ത് കർഷകരുടെ താത്പര്യം സംരക്ഷിക്കുന്നതിനായി ഉയർന്ന ഇറക്കുമതി തീരുവ ചുമത്തി ഇറക്കുമതിയുടെ അളവ് നിയന്ത്രിക്കാൻ ഡബ്ല്യുടിഎയിൽ പറയുന്ന ‘ഡൈനാമിക് ഇറക്കുമതി നിയന്ത്രണ സംവിധാനം’ ഏർപ്പെടുത്തുക എന്നിവയാണ് ഡോ. ആനന്ദബോസ് മുന്നോട്ടുവച്ച നിർദേശങ്ങൾ.

താത്പര്യ വൈരുദ്ധ്യം തടയുന്നതിനായി റബർ വ്യവസായികൾ, റബർ ബോർഡ്, റബർ കർഷകർ എന്നിവരുമായി കൂടിയാലോചിക്കുന്നതിന് മന്ത്രാലയതലത്തിൽ സ്ഥിരസംവിധാനം ഏർപ്പെടുത്തുക, പ്രതീക്ഷയും യാഥാർഥ്യവും തമ്മിലുള്ള പൊരുത്തക്കേട് ഇല്ലാതാക്കാൻ റബർ കർഷകർക്ക് പ്രോത്സാഹന പാക്കേജുകൾ പരിഷ്കരിക്കുക, റബർ ബോർഡിന്‍റെ ലക്ഷ്യങ്ങളും തന്ത്രങ്ങളും പുനഃക്രമീകരിക്കുക, അങ്ങനെ അതിനെ ശക്തവും ഫലപ്രദവുമായ സ്ഥാപനമാക്കുക, റബർ കർഷകർക്ക് പാർപ്പിടം, ആരോഗ്യ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉറപ്പുവരുത്തുന്ന ക്ഷേമനടപടികൾ അവതരിപ്പിക്കുക, കഷ്‌ടനഷ്‌ടങ്ങളുണ്ടാകുന്ന സാഹചര്യങ്ങളിൽ പ്രത്യേക സാമ്പത്തികസഹായം നൽകുക, റബർ കർഷക സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കുക, റിസ്ക് ഫണ്ട് രൂപീകരിക്കുക, തൊഴിലുറപ്പു പദ്ധതിയിൽ റബർ ടാപ്പിംഗ് ഉൾപ്പെടുത്തുക എന്നിവയാണ് മറ്റു ശിപാർശകൾ.

X
Top