കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

പിഎഫ് കുടിശ്ശികയുടെ 97 ശതമാനവും അടച്ചുതീര്‍ത്ത് ബൈജൂസ്

ബെംഗളൂരു: പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) കുടിശ്ശികയുടെ 97 ശതമാനവും അടച്ചു തീര്‍ത്തിരിക്കയാണ് എഡ്യുടെക്ക് ബൈജൂസ്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) അന്വേഷത്തെ തുടര്‍ന്നാണ് നടപടി. പിഎഫ് കുടിശ്ശിക അടച്ചുതീര്‍ത്തകാര്യം ബൈജൂസ് ഇപിഎഫ്ഒയെ അറിയിച്ചിട്ടുണ്ട്.

2022 ഓഗസ്റ്റ് മുതല്‍ 2023 മെയ് വരെയുള്ള കാലയളവില്‍ 123.1 കോടി രൂപയുടെ പിഎഫ് കുടിശ്ശിക നിക്ഷേപിച്ചതായി കമ്പനി ഇ-മെയിലില്‍ അറിയിക്കുന്നു. ബാക്കി 3.43 കോടി രൂപ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ കൈമാറും.
ഇതോടെ മെയ് വരെയുള്ള പിഎഫ് പേയ്‌മെന്റുകള്‍ തീര്‍പ്പാക്കാന്‍ ബൈജൂസിനായി.

ജൂണിലെ സംഭാവന അടയ്ക്കാന്‍ ജൂലൈ 15 വരെ സമയമുണ്ട്. അത് കൃത്യമായി നല്‍കുമെന്ന് കമ്പനി അറിയിക്കുന്നു. എന്നാല്‍ ഇപിഎഫ്ഒ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജീവനക്കാരുടെ പിഎഫ് സംഭാവന ബൈജൂസ് വൈകിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് തുക കമ്പനി ഉടന്‍ തീര്‍ക്കുമെന്ന് ഇപിഎഫ്ഒ ബോര്‍ഡ് അംഗം രഘുനാഥന്‍ കെഇ, ജീവനക്കാരെ ധരിപ്പിച്ചു.

X
Top