12-ാം ശമ്പള പരിഷ്കരണ ക​മ്മീ​ഷ​ൻ പ്രഖ്യാപിച്ചു; മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണംകേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപതൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പതൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടിലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

ബിവൈഡിയുടെ സീലിയൺ 7 എത്തുന്നു

ലോകത്തിലെ ഏറ്റവും വലിയ ഇവി നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസിന്റെ(BYD) സീലിയൺ 7 വിപണിയിലേക്ക് എത്തുന്നു. 2025 ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിലാണ് സീലിയൺ 7 അവതരിപ്പിക്കുക.

കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്കായി പുറത്തിക്കുന്ന ബിവൈഡിയുടെ അഞ്ചാമത്തെ പാസഞ്ചർ ഇലക്ട്രിക് വാഹനമായി സീലയൺ മാറും.

മികച്ച ഫാസ്റ്റ്ബാക്ക് ഡിസൈൻ, ലോ-സ്ലംഗ് ബോണറ്റ് ഘടന, എയറോഡൈനാമിക് കോണ്ടൂർസ്, സിഗ്നേച്ചർ “ഓഷ്യൻ X” ഫ്രണ്ട് സ്റ്റൈലിംഗ് എന്നിവയെല്ലാം ഇലക്ട്രിക് എസ്‌യുവിയുടെ സവിശേഷതയാണ്.

സീൽ സെഡാനിൽ നിന്നും ധാരാളം ഘടകങ്ങൾ കടമെടുത്താണ് സീലയൺ എത്തുന്നത്. സീൽ, ഇമാക്‌സ്, അറ്റോ 3 തുടങ്ങിയ മോഡലുകൾ ജനപ്രിയമാക്കിയാണ് ബിവൈഡി പുതിയ മോഡലായ സീലയൺ ഇന്ത്യയിലേക്കെത്തിക്കുന്നത്.

ഇന്റലിജന്റ് ടോർക്ക് ആക്ടീവ് കൺട്രോൾ (iTAC), വിപ്ലവകരമായ സെൽ ടു ബോഡി (CTB) ആർക്കിടെക്ച്ചർ തുടങ്ങിയ സാങ്കേതികവിദ്യകളാൽ സമ്പന്നമാണ് ബിവൈഡിയുടെ സീലയൺ 7. ലോകത്തിലെ ആദ്യത്തെ 8-ഇൻ-1 ഇലക്ട്രിക് പവർട്രെയിൻ ഈ എസ് യു വിയിലുണ്ടാകും.

VCU, BMS, MCU, PDU, DC-DC കൺട്രോളർ, ഓൺബോർഡ് ചാർജർ, ഡ്രൈവ് മോട്ടോർ, ട്രാൻസ്മിഷൻ തുടങ്ങിയ ഘടകങ്ങളെ ഒരൊറ്റ പാക്കേജിലേക്ക് ഇത് സംയോജിപ്പിക്കുന്നതാണ് ഈ പ്രത്യേകത.

82.5 kWh മുതൽ 91.3 kWh വരെയുള്ള ഒന്നിലധികം ബാറ്ററി പായ്ക്കുകളുമായാണ് വാഹനം വിപണനത്തിന് എത്തുന്നത്. ഇതിൽ ഏതാവും ഇന്ത്യയിലെത്തുകയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. റിയർ-വീൽ ഡ്രൈവ് വേരിയന്റിന് സിംഗിൾ ചാർജിൽ 482 കിലോമീറ്റർ റേഞ്ച് ഉണ്ട്.

ഫോർ-വീൽ ഡ്രൈവ് മോഡലിന് ഏകദേശം 455 കിലോമീറ്റർ റേഞ്ച് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു. 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ഇതിനാവും.

വാഹനത്തിന് ഏകദേശം 50 ലക്ഷത്തിനടുത്ത് എക്സ്ഷോറൂം വില വന്നേക്കും.

X
Top