12-ാം ശമ്പള പരിഷ്കരണ ക​മ്മീ​ഷ​ൻ പ്രഖ്യാപിച്ചു; മൂ​ന്നു മാ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണംകേരളത്തില്‍ സ്വര്‍ണ വില പുത്തന്‍ റെക്കോര്‍ഡില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപതൊ​ഴി​ലാ​ളി സൗ​ഹൃ​ദ സ്മാ​ർ​ട്ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​നാ​യി 20 കോ​ടി രൂ​പതൊ​ഴി​ലാ​ളി ക്ഷേ​മ പ​ദ്ധ​തി​ക​ള്‍​ക്ക് 950.89 കോ​ടി, വി​ദ്യാ​വാ​ഹി​നി പ​ദ്ധ​തി​ക്ക് 30 കോ​ടിലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​ക്ക് 1497.27 കോ​ടി, സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക്ഷേ​മ​ത്തി​ന് 484.87 കോ​ടി

ആഡംബര സ്പോർട്സ് കാർ രംഗത്തേക്ക് ചുവടുവച്ച് ബിവൈഡി

ഷാങ്ഹായ്: ചൈനയിലെ ഏറ്റവും വലിയ ഓട്ടോമൊബൈൽ ഷോയായ ഓട്ടോ ഷാങ്ഹായിൽ പ്രീമിയം ഡെൻസ ഇസഡ് മോഡൽ അവതരിപ്പിച്ച് ചൈനീസ് ഇലക്‌ട്രിക് വാഹന ഭീമനായ ബിവൈഡി.

ഡെൻസ ഇസഡിലൂടെ ആഡംബര സ്‌പോർട്‌സ് കാർ വിപണിയിലേക്കുകൂടി ചുവടുവയ്പ് നടത്തിയിരിക്കുകയാണ് ബിവൈഡി. നിലവിൽ വൈദ്യുത വാഹന രംഗത്ത് ഇലോൺ മസ്കിന്‍റെ ടെസ്‌‌ലയെ വരെ പിന്നോട്ടടിച്ചു കുതിക്കുകയാണ് ബിവൈഡി.

ആഡംബര സ്‌പോർട്‌സ് കാർ വിഭാഗത്തിൽ പോർഷെ, മെഴ്‌സിഡസ് ബെൻസ് തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളുമായായിരിക്കും ഡെൻസ ഇസഡിന് ഏറ്റുമുട്ടേണ്ടി വരിക.

വാഹനത്തിന്‍റെ കൂടുതൽ വിവരങ്ങൾ കന്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 35 ലക്ഷം ഇന്ത്യൻ രൂപയാണ് ഡെൻസ ഇസഡിന് പ്രതീക്ഷിക്കുന്നത്.

നേരെമറിച്ച്, വ്യാപാര സംഘർഷങ്ങളും സിഇഒ ഇലോൺ മസ്‌കിന്‍റെ പൊതു വിവാദങ്ങളും മൂലമുണ്ടായ പ്രത്യാഘാതങ്ങൾക്കിടയിൽ വില്പനയിലും വരുമാനത്തിലും വലിയ ഇടിവാണ് ടെസ്‌ല നേരിട്ടുകൊണ്ടിരിക്കുന്നത്.

കമ്പനി അടുത്തിടെ പുറത്തിറക്കിയ ത്രൈമാസ റിപ്പോർട്ടിൽ മൊത്തത്തിലുള്ള വില്പനയിൽ 9% ഇടിവും അറ്റാദായത്തിൽ 71% ഇടിവും രേഖപ്പെടുത്തിയിട്ടുണ്ട്.

X
Top