പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ചഇന്ത്യൻ ഹോസ്പ്റ്റിലാറ്റി മേഖല മുന്നേറുന്നുഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി യുഎന്‍വിഴിഞ്ഞം തുറമുഖം: ഭൂഗർഭ തീവണ്ടിപ്പാതയുടെ ഡിപിആറിന് അംഗീകാരമായികൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളം

ക്രോംപ്ടണുമായുള്ള ലയനത്തിനെതിരെ ബട്ടർഫ്ലൈ ഗാന്ധിമതി പൊതു ഓഹരി ഉടമകൾ

ഹൈദരാബാദ്: ബട്ടർഫ്ലൈ ഗാന്ധിമതിയുടെ പൊതു ഓഹരി ഉടമകൾ ഇരു കമ്പനികളും തമ്മിലുള്ള ലയനത്തിനെതിരെ കനത്ത രീതിയിൽ വോട്ട് ചെയ്തതായി ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് പ്രഖ്യാപിച്ചു.

ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്‌ട്രിക്കൽസ് ചെന്നൈ ആസ്ഥാനമായുള്ള ബട്ടർഫ്ലൈ ഗാന്ധിമതിയുടെ നിയന്ത്രണ ഓഹരികൾ ഏറ്റെടുത്ത് ഏകദേശം ഒരു വർഷത്തിന് ശേഷം മാർച്ച് 25ന് സ്ഥാപനവുമായുള്ള ലയന പദ്ധതി പ്രഖ്യാപിച്ചിരുന്നു.

ബട്ടർഫ്‌ളൈയുടെ പബ്ലിക് ഷെയർഹോൾഡർമാർക്ക് ബട്ടർഫ്‌ളൈയിൽ ഉള്ള ഓരോ അഞ്ച് ഷെയറുകളിലും ക്രോംപ്ടണിന്റെ 22 ഇക്വിറ്റി ഷെയറുകൾ ലഭിക്കുമെന്ന് കമ്പനികൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലയന അനുപാതം അനുസരിച്ച്, ബട്ടർഫ്ലൈ ഓഹരി ഉടമകൾ 7 ശതമാനം പ്രീമിയത്തിൽ ഉറ്റുനോക്കുകയായിരുന്നുവെങ്കിലും അവർ ലയനത്തിനെതിരെ വോട്ട് ചെയ്തു.

ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസിന്റെ ഓഹരികൾ ഒക്ടോബർ 30 ന് എൻഎസ്ഇയിൽ 283.90 രൂപയിൽ ക്ലോസ് ചെയ്തപ്പോൾ ബട്ടർഫ്ലൈ ഗാന്ധിമതി 1,160.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ക്രോംപ്ടൺ നൽകിയ വിശദാംശങ്ങൾ അനുസരിച്ച്, ബട്ടർഫ്ലൈയുടെ സ്ഥാപനേതര പൊതു നിക്ഷേപകർ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 17.12 ലക്ഷം ആയിരുന്നു, ഇതിൽ 16.62 ലക്ഷം വോട്ടുകൾ ലയനത്തിനെതിരായിരുന്നു. ഇത് ആകെ പോൾ ചെയ്തതിന്റെ 97.04 ശതമാനമാണ്.

സ്ഥാപനപരമായ പൊതു നിക്ഷേപകർ പോൾ ചെയ്ത വോട്ടുകളുടെ എണ്ണം 11.59 ലക്ഷമായിരുന്നപ്പോൾ ഇതിൽ 4.30 ലക്ഷം വോട്ടുകളും എതിരായി. ഇത് ആകെ പോൾ ചെയ്തതിന്റെ 37.15 ശതമാനമായിരുന്നു.

മൊത്തത്തിൽ, പൊതു നിക്ഷേപകർ ആകെ 28.82 ലക്ഷം വോട്ടുകൾ ച്യ്തപ്പോൾ അതിൽ 20.93 ലക്ഷം വോട്ടുകൾ ലയനത്തിനെതിരെ ആയിരുന്നു.

സെബിയുടെ നിയന്ത്രണങ്ങൾ അനുസരിച്ച്, പൊതു ഓഹരി ഉടമകൾ നിർദ്ദേശത്തിന് അനുകൂലമായി നൽകിയ വോട്ടുകൾ അതിനെതിരെ രേഖപ്പെടുത്തിയ വോട്ടിന്റെ എണ്ണത്തേക്കാൾ കൂടുതലാണെങ്കിൽ മാത്രമേ ക്രമീകരണത്തിന്റെ സ്കീം നടപ്പാക്കാനാകു.

X
Top