Alt Image
സീഷെൽസിന് 1457 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ഇന്ത്യനെറ്റ്‌വർക്ക് റെഡിനസ് സൂചികയിൽ താരമായി ഇന്ത്യ; നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 45-ാം റാങ്കിൽഇന്ത്യയും ഗ്രീസും പ്രതിരോധ വ്യാവസായിക സഹകരണം ശക്തിപ്പെടുത്തുന്നുഇന്ത്യൻ മത്സ്യബന്ധന മേഖലയിൽ വൻ കുതിപ്പ്ഗൾഫ്, ആഫ്രിക്കൻ എണ്ണ വാങ്ങിക്കൂട്ടി ഇന്ത്യ

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്

അബുദാബി: മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുർജീൽ ഹോൾഡിങ്സ് മികച്ച വളർച്ച രേഖപ്പെടുത്തി വാർഷിക സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ 31ന് അവസാനിച്ച 12 മാസകാലയളവിലെ ഓഡിറ്റ് ചെയ്യാത്ത പ്രാഥമിക സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം പ്രതിവർഷം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ).

അതേസമയം, ആകെ രോഗി സന്ദർശന നിരക്ക് 8.4% വർദ്ധിച്ച് 7 മില്യൺ കവിഞ്ഞു.
ഇബിഐടിഡിഎ (EBITDA) 19.9 % ഉയർന്ന് 1,089 മില്യൺ ദിർഹമായി (26.9 ബില്യൺ രൂപ). 2024 ലെ 18.1 ശതമാനത്തിൽ നിന്ന് മാർജിൻ 19.8 ശതമാനമായാണ് വളർന്നത്.

അറ്റാദായം 39.5% ഉയർന്ന് 503 മില്യൺ ദിർഹത്തിലെത്തി (12.4 ബില്യൺ രൂപ). അറ്റാദായ മാർജിൻ 9.1 ശതമാനമായി മെച്ചപ്പെട്ടു. 2025 നാലാം പാദത്തിൽ ശക്തമായ പ്രകടനത്തിലൂടെ അറ്റാദായം 159.9 ശതമാനമാണ് വളർന്നത്.

ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് നിരക്ക് യഥാക്രമം 11.7 %, 8.3 % ആയി വർദ്ധിച്ചു. ഗ്രൂപ്പിന്റെ പ്രധാന ആസ്തികളായ ബുർജീൽ മെഡിക്കൽ സിറ്റി, മെഡിയോർ ഹോസ്പിറ്റൽ അബുദാബി, ബുർജീൽ ഹോസ്പിറ്റൽ അബുദാബി, ലൈഫ് കെയർ ഹോസ്പിറ്റൽ മുസഫ എന്നിവയിലൂടെ 89,700-ലധികം ശസ്ത്രക്രിയകൾ നടത്തി.

ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വിപണിക്കനുസൃതമായി നടത്തിയ ഇടപെടലുകളും, മേഖലക്ക് പുറത്ത് ഗ്രൂപ്പിന്റെ സാന്നിധ്യം വളർത്തുന്നതിനായി നടത്തിയ മറ്റു തന്ത്രപ്രധാനമായ പ്രവർത്തനങ്ങളുമാണ് വളർച്ചക്ക് അടിത്തറ പാകിയത്.

X
Top