തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

5ജിയില്‍ വന്‍ അപ്‌ഡേറ്റുമായി ബിഎസ്എന്‍എല്‍

5ജിയില്‍ വന്‍ പ്രഖ്യാപനവുമായി പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാര്‍ നിംഗ് ലിമിറ്റഡ് (ബിഎസ്എന്‍എല്‍). രാജ്യത്ത് 4ജി സേവനങ്ങള്‍ വികസിപ്പിക്കുന്നതിനൊപ്പം 5ജിയുമായി വീടുകളിലേയ്ക്ക് നീങ്ങുകയാണ് കമ്പനി.

പക്ഷെ ഇത് ഹോം ബ്രോഡ്ബാന്‍ഡ് രൂപത്തില്‍ ആണെന്നു മാത്രം. അതെ മൊബൈല്‍ കണക്ടിവിറ്റിക്കു പുറമേ നഷ്ടമായ ബ്രോഡ്ബാന്‍ഡ് പ്രതാപം കൂടി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

ഹൈദരാബാദില്‍ തുടക്കം
5ജി ഫിക്‌സഡ് വയര്‍ലെസ് സര്‍വീസ് വഴി ഹോം ബ്രോഡ്ബാന്‍ഡ് സേവനം ഹൈദരാബാദില്‍ തുടങ്ങിയെന്നാണ് വിവരം. കമ്പനി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ 5ജി സ്‌പെക്ട്രം ഉപയോഗപ്പെടുത്തി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും, സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെല്ലും മാത്രമാണ് 5ജി ഫിക്‌സഡ് വയര്‍ലെസ് സേവനം നല്‍കുന്നത്.

മറ്റിടങ്ങളിലേയ്ക്ക് ഉടന്‍
ജൂണ്‍ 18 ന് ഹൈദരാബാദില്‍ തുടങ്ങിയ ഹോം ബ്രോഡ്ബാന്‍ഡ് സേവനം മറ്റു നഗരങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍.

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത സര്‍ക്കിളുകളില്‍ മാത്രമാകും 5ജി ഫിക്‌സഡ് വയര്‍ലെസ് ഹോം ബ്രോഡ്ബാന്‍ഡ് സേവനം ലഭിക്കുക. 2025 സെപ്റ്റംബറോടെ ബംഗളൂരു, പോണ്ടിച്ചേരി, വിശാഖപട്ടണം, പൂനെ, ഗ്വാളിയോര്‍, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കും.

ഇന്ത്യയുടെ വിസ്മയം
ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് ലോകോത്തര കണക്റ്റിവിറ്റി എങ്ങനെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ക്വാണ്ടം 5ജി ഫിക്‌സഡ് വയര്‍ലെസ് സര്‍വീസ് വ്യക്മാക്കുന്നുവെന്നു. 4ജി, 5ജി സേവനങ്ങള്‍ പൂര്‍ണമായും തദ്ദേശിയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ബിഎസ്എന്‍എല്‍ ഉപയോഗിക്കുന്നത്. ടാറ്റ കമ്പണികളായ ടിസിഎസ്, തേജസ് നെറ്റ്‌വര്‍ക്ക്‌സ് എന്നിവരാണ് ബിഎസ്എന്‍എല്ലിന് പിന്നിലുള്ളത്.

സവിശേഷതകള്‍
സിം ഇല്ലാത്തതും, 100 ശതമാനം സ്വന്തമായി വികസിപ്പിച്ചെടുത്തതുമായ ആദ്യത്തെ കസ്റ്റമൈസ്ഡ് 5ജി എഫ്ഡബ്ല്യുഎ ആണ് ബിഎസ്എന്‍എല്ലിന്റേത്.

നിലവില്‍ ഹൈദരാബാദില്‍ നടന്നത് സോഫ്റ്റ് ലോഞ്ച് മാത്രമാണ്. മറ്റു നഗരങ്ങളിലേയ്ക്ക് എത്തുമ്പോള്‍ അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കാമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ എ റോബര്‍ട്ട് ജെ രവി പറഞ്ഞു.

മികച്ച 5ജി പ്ലാനുകളുമായി ബിഎസ്എന്‍എല്‍
മികച്ച 5ജി ഹോം ബ്രോഡ്ബാന്‍ഡ് പ്ലാനാണ് നിലവില്‍ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 100 എംബിപിഎസ് പ്ലാനിന് കമ്പനി 999 രൂപയും, 300 എംബിപിഎസ് പ്ലാനിന് 1,499 രൂപയുമാണ് ഈടാക്കുന്നത്.

5ജി ടവറുകള്‍ വഴി തന്നെയാകും ഉപയോക്താവിന് ഡാറ്റ ലഭിക്കുക. ടെലികോം ഓപ്പറേറ്റര്‍മാര്‍ വരിക്കാര്‍ക്കായി ഒരു മോഡം ഇന്‍സ്റ്റാള്‍ ചെയ്യും. ഇത് ബിഎസ്എന്‍എല്ലിന്റെ അടുത്തുള്ള ബേസ് സ്റ്റേഷനില്‍ നിന്ന് സിഗ്‌നലുകള്‍ ശേഖരിച്ചു പ്രവര്‍ത്തിക്കും.

ഇത് പൂര്‍ണമായും വയര്‍ലെസ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. അതിനാല്‍ തന്നെ കണക്ഷന് ഒപ്റ്റിക്കല്‍ ഫൈബര്‍ സാങ്കേതികവിദ്യ ആവശ്യമില്ല.

X
Top