8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ബിഎസ്എന്‍എല്‍ 5G 2024ല്‍

ര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബിഎസ്എന്‍എല്‍ (BSNL) 2024ല്‍ 5ജി സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 4ജി നെറ്റ്‌വർക്ക് പുറത്തിറക്കുന്നതിനായി കമ്പനി ടിസിഎസിന്റെയും സി-ഡോട്ടിന്റെയും നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തെ ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരുന്നു.

കരാര്‍ പ്രകാരം ഓര്‍ഡര്‍ നല്‍കി ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ഇത് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യും. ഒഡീഷയില്‍ ജിയോയുടെയും എയര്‍ടെല്ലിന്റെയും 5ജി സേവനങ്ങള്‍ ആരംഭിക്കുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2022 ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ ആരംഭിച്ചത്.കോരളത്തില്‍ 2022 ഡിസംബര്‍ 20 നാണ് 5ജി സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്.

ഇന്ത്യന്‍ സേവനദാതാക്കളുടെ വേഗത്തിലുള്ള 5ജി വിന്യാസം 5ജി സബ്‌സ്‌ക്രിപ്ഷനുകള്‍ 2028 അവസാനത്തോടെ 690 ദശലക്ഷത്തിലും എത്തിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനുകളുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കും.

X
Top