റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

5ജിയിലേക്ക് അതിവേഗം ചുവടുകള്‍ വച്ച് ബിഎസ്എന്‍എല്‍; നിര്‍ണായക പരീക്ഷണം പൂര്‍ത്തിയായി

ദില്ലി: രാജ്യവ്യാപകമായുള്ള 5ജി വിന്യാസത്തിന് മുന്നോടിയായുള്ള പരീക്ഷണം പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ബിഎസ്എന്‍എല്‍ ഇതിനകം പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. ബിഎസ്എന്‍എല്ലിന്‍റെ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്ക് വിന്യാസത്തിനായുള്ള ഒരു പൈലറ്റ് പദ്ധതി പൂര്‍ത്തിയായതായി കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനായ വിവേക് ദുവാ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.

‘5ജിക്കായുള്ള പരീക്ഷണം ഇതിനകം ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്ന 4ജി നെറ്റ്‌വര്‍ക്കാണ് ഇപ്പോള്‍ ബിഎസ്എന്‍എല്ലിനുള്ളത്. ഉടന്‍തന്നെ 5ജി വിന്യാസം തുടങ്ങുമെന്നും’- വിവേക് ദുവാ കൂട്ടിച്ചേര്‍ത്തു.

ബിഎസ്എന്‍എല്‍ 4ജിയില്‍ നിന്ന് ഉടന്‍ 5ജിയിലേക്ക്
വരുന്ന ആറ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ 4ജി ടവറുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

4ജി പോലെതന്നെ തദ്ദേശീയമായി വികസിപ്പിച്ച 5ജി സാങ്കേതികവിദ്യയിലാണ് ബിഎസ്എന്‍എല്‍ അഞ്ചാം തലമുറ നെറ്റ്‌വര്‍ക്കും രാജ്യത്ത് ഒരുക്കുന്നത്. 5ജിയും സാധ്യമാകുന്നതോടെ ഉപഭോക്തൃ അടിത്തറ വര്‍ധിപ്പിക്കാനും മെച്ചപ്പെട്ട സേവനം നല്‍കാനും ബിഎസ്എന്‍എല്ലിനാകുമെന്നാണ് പ്രതീക്ഷ.

കരുത്തായി ബിഎസ്എന്‍എല്‍ 4ജി
തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയാണ് ബിഎസ്എന്‍എല്‍ രാജ്യത്തുടനീളം അവരുടെ നെറ്റ്‌വര്‍ക്കില്‍ വിന്യസിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി 92,564 ‘മെയ്‌ഡ‍് ഇന്‍ ഇന്ത്യ’ 4ജി ടവറുകൾ ഉദ്ഘാടനം ചെയ്‌തിരുന്നു.

ഇതോടെ സ്വീഡൻ, ഫിൻലാൻഡ്, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം സ്വന്തമായി 4ജി സാങ്കേതികവിദ്യയുള്ള രാജ്യമായി ഇന്ത്യ മാറി. അടുത്ത ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ ഈ 4ജി ടവറുകൾ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനാണ് ബിഎസ്എന്‍എല്‍ ആലോചിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ഒരു എൻഡ്-ടു-എൻഡ് 5ജി നെറ്റ്‌വർക്ക് പ്രവർത്തനക്ഷമമാക്കുമെന്നും ടെലികോം മന്ത്രി വ്യക്തമാക്കി.

ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 5,000 കോടി രൂപയുടെ പ്രവർത്തന ലാഭം ബിസ്എന്‍എല്‍ നേടിയിട്ടുണ്ട്. പ്രവര്‍ത്തന ലാഭം മുൻ വർഷത്തെ 2,300 കോടി രൂപയിൽ നിന്നാണ് ഇക്കുറി അയ്യായിരം കോടി രൂപയിലേക്ക് ഉയര്‍ന്നത്.

ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം 8.7 കോടിയിൽ നിന്ന് 9.1 കോടിയായി ഉയർന്നിട്ടുമുണ്ട്.

X
Top