ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

തുടർച്ചയായി രണ്ടു പാദങ്ങളിലും ബിഎസ്എൻഎൽ ലാഭത്തിൽ

ന്യൂഡൽഹി: പതിനെട്ട് വർഷത്തിനിടെ ആദ്യമായി തുടർച്ചയായി രണ്ടുപാദങ്ങളിൽ ലാഭമുണ്ടാക്കി പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ.

മാർച്ച് 31ന് അവസാനിച്ച നാലാമത്തെ പാദത്തിൽ 280 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്‍റെ അറ്റാദായം. ഏകദേശം രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായാണ് കമ്പനി ഈ നേട്ടം സ്വന്തമാക്കുന്നത്.

ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ, ബിഎസ്എൻഎൽ 849 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2025 സാന്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 262 കോടി രൂപയായിരുന്നു കന്പനിയുടെ ലാഭം. എന്നാൽ നാലാമത്തെ പാദത്തിൽ ഇത് മറികടക്കുകയായിരുന്നു.

2025 സാമ്പത്തികവർഷം മൊത്തത്തിൽ നോക്കിയാൽ കമ്പനി നഷ്ടത്തിലാണ്. 2,247 കോടി രൂപയാണ് കമ്പനിയാണ് മൊത്തം നഷ്ടം. എന്നാൽ, തൊട്ടുമുൻപത്തെ സാമ്പത്തികവർഷവുമായി താരതമ്യം ചെയ്യുമ്പോൾ നഷ്ടത്തിൽ ഗണ്യമായ കുറവുണ്ട്. 2024 സാമ്പത്തികവർഷത്തിൽ നഷ്ടം 5,370 കോടിരൂപയായിരുന്നു.

കമ്പനിയുടെ പ്രവർത്തന വരുമാനവും വർധിച്ചു. 2025 സാമ്പത്തികവർഷത്തിൽ 7.8 ശതമാനം വർധനയോടെ 20,841 കോടി രൂപയാണ് ബിഎസ്എൻഎല്ലിന്‍റെ പ്രവർത്തന വരുമാനം വർധിച്ചത്. മുൻവർഷമിത് 19,330 കോടി രൂപയായിരുന്നു.

X
Top