അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ബിഎസ്എൻഎൽ 5ജി ജൂണിൽ

കൊല്ലം: ബിഎസ്എൻഎലിന്‍റെ 4-ജിയിൽ നിന്ന് 5 -ജിയിലേക്കുള്ള പരിവർത്തനം ജൂണിൽ ആരംഭിക്കും. ഇതിന്‍റെ പ്രാരംഭ സാങ്കേതിക നടപടികൾ ആരംഭിച്ചു.

മാറ്റത്തിന് അധിക ഹാർഡ്‌വെയറുകളും സോഫ്റ്റ് വെയർ അപ്ഗ്രേഡുകളും ആവശ്യമാണ്. അടുത്ത തലമുറ കണക്ടിവിറ്റിയിലേക്ക് സുഗമമായ മാറ്റത്തിനുള്ള അതിവേഗ നീക്കങ്ങളിലാണ് ഇപ്പോൾ ബിഎസ്എൻഎൽ അധികൃതർ.

ഇതിനു മുന്നോടിയായി ഒരു ലക്ഷം സൈറ്റുകളിൽ 4-ജി വിന്യാസം പൂർത്തിയാക്കുന്ന പ്രവർത്തികൾ അന്തിമ ഘട്ടത്തിലാണ്. ഇവയിൽ 89,000 എണ്ണം ഇതിനകം ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞു. 72,000 സൈറ്റുകളുടെ കമ്മീഷനിംഗും പൂർത്തിയായി.

സിംഗിൾ സെൽ ഫംഗ്ഷൻ ടെസ്റ്റ് പ്രക്രിയകൾ പുരോഗമിക്കുകയാണ്. 2025 മേയ് – ജൂൺ കാലയളവോടെ ഒരു ലക്ഷം സൈറ്റുകളും പ്രവർത്തനക്ഷമമാക്കും.

X
Top