നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

നാല് വര്‍ഷത്തെ കുതിപ്പിന് ശേഷം നിറം മങ്ങി ബിഎസ്ഇ എസ്എംഇ ഐപിഒ സൂചിക

മുംബൈ: നാല് വര്‍ഷത്തെ ശ്രദ്ധേയ നേട്ടങ്ങള്‍ക്ക് ശേഷം ബിഎസ്ഇ എസ്എംഇ ഐപിഒ സൂചിക പ്രകടനം 2025 ല്‍ നിറം മങ്ങി. 2021 ല്‍ 1100 ശതമാനവും 2022 ല്‍ 43 ശതമാനവും 2023 ല്‍ 96 ശതമാനവും 2024 ല്‍ 147 ശതമാനവും ഉയര്‍ന്ന സൂചിക, നടപ്പ് വര്‍ഷത്തില്‍ ഉയര്‍ന്ന നിരക്കില്‍ നിന്ന് ഏകദേശം 12 ശതമാനം താഴെയാണ്.

ലിസ്റ്റിംഗ് നേട്ടങ്ങളും പരിമിതമായി. 154 ഐപിഒകളില്‍ 50 എണ്ണമാണ് ഇഷ്യുവിലയ്ക്ക് താഴെ ലിസ്റ്റ് ചെയ്തത്. 55 എണ്ണം ഒറ്റ അക്ക വരുമാനം മാത്രം നല്‍കി. മികച്ച പ്രകടനം നടത്തിയ ഓഹരികള്‍ ഇന്‍ഡോബെല്‍ ഇന്‍സുലേഷന്‍സ്, അവാക്‌സ് അപ്പാരല്‍സ് & ഓര്‍ണമെന്റ്‌സ്, സവാലിയ ഫുഡ്‌സ് പ്രോഡക്റ്റ്‌സ്, ഫാബ്‌ടെക് ടെക്‌നോളജീസ് ക്ലീന്റൂംസ്. 2024 ല്‍ 73 എസ്എംഇകള്‍ 100 ശതമാനവും 120 എണ്ണം 10-90 ശതമാനവും റിട്ടേണ്‍ നല്‍കിയ സ്ഥാനത്താണിത്.

തണുപ്പന്‍ പ്രകടനത്തിന് പിന്നില്‍ നിക്ഷേപകരുടെ ജാഗ്രതയാണെന്ന് വിദഗ്ധര്‍ നിരീക്ഷിച്ചു. പ്രത്യേകിച്ചും ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍ വഷളാകുന്ന സാഹചര്യത്തില്‍. വിശദാംശങ്ങള്‍ ലഭ്യമല്ലാത്ത എസ്എംഇകളെ അവര്‍ കൈവിടുന്നു.

അതേസമയം മുന്‍വര്‍ഷങ്ങളില്‍ കാര്യങ്ങള്‍ നേരെ തിരിച്ചായിരുന്നു. അവസരം നഷ്ടപ്പെടുമെന്ന ഭീതിയില്‍ ഓഹരികളെല്ലാം നിക്ഷേപകര്‍ സബ്‌സ്‌ക്രൈബ് ചെയ്തു. ഇതില്‍ പലതും കനത്ത ഇടിവാണ് പിന്നീട് നേരിട്ടത്. ടീത്ത് ഗോപിക്കോണ്‍ ഉദാഹരണം. ലിസ്റ്റിംഗില്‍ 774 ശതമാനം ഉയര്‍ന്ന ഓഹരി പിന്നീട് ഇഷ്യുവിലയേക്കാള്‍ 20 ശതമാനം ഇടിവ് നേരിട്ടു.

X
Top