
മുംബൈ: ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ടൈറ്റന്‍ ഓഹരി ഉയര്‍ന്നു. 1.30 ശതമാനം നേട്ടത്തില്‍ 3460.20 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്.
ബ്രോക്കറേജുകള്‍ ഓഹരിയില്‍ ബുള്ളിഷാണ്. സിഎല്‍എസ്എ 4394 രൂപ ലക്ഷ്യവിലയില്‍ ഔട്ട്‌പെര്‍ഫോം റേറ്റിംഗ് നല്‍കുമ്പോള്‍ ജെഫറീസ് 3800 രൂപ ലക്ഷ്യവിലയിലും പ്രഭുദാസ് ലിലാദര്‍ 3901 രൂപയിലും ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. 3900 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് സിറ്റിയുടേത്.
1091 രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 52.5 ശതമാനം കൂടുതലാണ്. വരുമാനം 24.6 ശതമാനമുയര്‍ന്ന് 16523 കോടി രൂപയായി.
എബിറ്റ 46.7 ശതമാനമുയര്‍ന്ന് 1830 കോടി രൂപയിലെത്തിയപ്പോള്‍ എബിറ്റ മാര്‍ജിന്‍ 9.4 ശതമാനത്തില്‍ നിന്നും 11.1 ശതമാനമായി ഉയര്‍ന്നു.
അനലിസ്റ്റുകള്‍ 10.6 ശതമാനം എബിറ്റ മാര്‍ജിനാണ് പ്രവചിച്ചിരുന്നത്.