തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

മികച്ച നേട്ടവുമായി ജസ്റ്റ്ഡയല്‍ ഓഹരി, ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: മികച്ച മൂന്നാം പാദ പ്രകടനം ജസ്റ്റ്ഡയല്‍ ഓഹരിയെ ഉയര്‍ത്തി. 10 ശതമാനം നേട്ടത്തില്‍ 644.30 രൂപയിലാണ് സ്റ്റോക്ക് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. ഡിസംബറിലവസാനിച്ച പാദത്തില്‍ 75.32 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 287.7 ശതമാനം വളര്‍ച്ച.അറ്റ വരുമാനം 39.32 ശതമാനമുയര്‍ന്ന് 221.37 കോടി രൂപയാണ്. 750 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഐസിഐസിഐ സെക്യൂരിറ്റീസ് നിര്‍ദ്ദേശിക്കുന്നു.

735 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള വാങ്ങല്‍ റേറ്റിംഗാണ് ആഗോള ബ്രോക്കറേജ് സ്ഥാപനം സിറ്റി നല്‍കുന്നത്. ആകര്‍ഷകമായ മൂല്യനിര്‍ണ്ണയമാണ് ഓഹരിയുടേത്. 1993 ല്‍ സ്ഥാപിതമായ ജസ്റ്റ് ഡയല്‍ സര്‍വീസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന (4,934.56 കോടി രൂപ വിപണി മൂലധനമുള്ള) മിഡ് ക്യാപ് കമ്പനിയാണ്.

ലോക്കല്‍ സെര്‍ച്ച് എഞ്ചിനായ ജസ്റ്റ്ഡയല്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ്, ഷോപ്പിംഗ്, തുടങ്ങിയവ നിര്‍വഹിക്കുന്നു.ഇതിന് പുറമെ പലിശ, സോഫ്റ്റ് വെയര്‍ സര്‍വീസ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് എന്നിവയില്‍ നിന്നും വരുമാനമുണ്ട്.

X
Top