അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഇടിവ് നേരിട്ട് ഭാരതി എയര്‍ടെല്‍ ഓഹരി, വാങ്ങല്‍ നിര്‍ദ്ദേശവുമായി അനലിസ്റ്റുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്റര്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികള്‍ വ്യാഴാഴ്ച നഷ്ടം നേരിട്ടു. 2.58 ശതമാനം താഴ്ന്ന് 827.95 രൂപയിലായിരുന്നു ക്ലോസിംഗ്. എംഎസ്സിഐ സൂചികയില്‍ വെയ്റ്റേജ് കുറയും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് റീട്ടെയില്‍ നിക്ഷേപകര്‍ ഓഹരിയെ കൈവിട്ടത്.

അതേസമയം ബ്രോക്കറേജ് സ്ഥാപനങ്ങള്‍ സ്റ്റോക്കില്‍ പോസിറ്റീവാണ്. ആഗോള ബ്രോക്കറേജ് സ്ഥാപനം സിഎല്‍എസ്എ ഓഹരി 1000 രൂപ ഭേദിക്കുമെന്ന് പ്രവചിക്കുന്നു. 1015 രൂപയാണ് അവര്‍ ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.

മറ്റൊരു ബ്രോക്കറേജ് സ്ഥാപനമായ മക്വാറി 1000 രൂപ ലക്ഷ്യവിലയോട് കൂടിയ ഔട്ട്പെര്‍ഫോം റേറ്റിംഗാണ് നല്‍കുന്നത്. പോസ്റ്റ്-പെയ്ഡ് വരിക്കാരുടെ കുതിച്ചുചാട്ടവും 5 ജി സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ഓഹരി വില ഉയരാന്‍ കാരണമാകുമെന്ന് സിഎല്‍എസ്എ വിശ്വസിക്കുന്നു.

ഭാരതി എയര്‍ടെല്ലിന്റെ എന്റര്‍പ്രൈസ് വിഭാഗമായ എയര്‍ടെല്‍ ബിസിനസ് അതിന്റെ ഡാറ്റാ സെന്റര്‍ ബിസിനസായ നെക്സ്ട്രയുടെ സേവനം ആഫ്രിക്കയിലേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. എയര്‍ടെല്ലിന്റെയും കാര്‍ലൈലിന്റെയും സംയുക്ത സംരംഭമാണ് നെക്സ്ട്ര. ഇന്ത്യയില്‍ ഇവര്‍ക്ക് 12 വലിയ ഡാറ്റാ സെന്ററുകളും 120 എഡ്ജ് ഡാറ്റാ സെന്ററുകളുമുണ്ട്.

ഭാരതി എയര്‍ടെല്‍ ഓഹരി 2023 ല്‍ 1.7 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ നേട്ടം 19 ശതമാനമാണ്.

X
Top