ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിയുന്നു; ഹ്രസ്വകാല എണ്ണ ആവശ്യകതയെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ തളയ്ക്കാന്‍ ഇന്ത്യ

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആഗോള വിപണിയില്‍(Global Market) എണ്ണവില(Crude Price) തികച്ചും അസ്ഥിരമാണ്. ഫെഡ് നിരക്കു(Fed Rate) കുറയ്ക്കലിന് പിന്നാലെ ചൈനയുടെ ഉത്തേജക നടപടികളും, തുടര്‍ച്ചയായി ഉടലെടുക്കുന്ന ചുഴലിക്കാറ്റ് ആശങ്കകളും എണ്ണയെ മുകളിലേയ്ക്ക് തള്ളുന്നു.

അതേസമയം ഡിമാന്‍ഡ് ആശങ്കയും, വിപണികളിലേയ്ക്കുള്ള എണ്ണയുടെ അമിത ഒഴുക്കും വിലയെ സമ്മര്‍ദത്തില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. അതേസമയം എണ്ണയിലെ സമ്മര്‍ദം അടുത്ത വര്‍ഷവും തുടരുമെന്നു തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

യുഎസ് വിപണി വിദഗ്ധരായ വെല്‍സ് ഫാര്‍ഗോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2025 ലും എണ്ണവില താഴ്ന്ന തലത്തില്‍ തുടരും. എണ്ണയുടെ വിപണികളിലേയ്ക്കുള്ള ഓവര്‍ സപ്ലൈ ആണ് പ്രധാന പ്രശ്‌നം.

യുഎസിലെ ഉയര്‍ന്ന ഉല്‍പ്പാദനവും, ആഗോളതലത്തിലെ കുറഞ്ഞ ആവശ്യകതയും, ചൈനയില്‍ തുടരുന്ന തളര്‍ച്ചയും എണ്ണയ്ക്ക് ബാലികേറാ മലയാകുന്നു. ഒപെക്ക് പ്ലസിന്റെ ഉല്‍പ്പാദനം നിയന്ത്രണം അവര്‍ക്ക് അധികം നാള്‍ തുടരാന്‍ സാധിക്കില്ലെന്നതു കൂടി പരിഗണിക്കേണ്ടതുണ്ട്.

കുറഞ്ഞ എണ്ണവില ഇന്ത്യയെ സംബന്ധിച്ച് നേട്ടമാണെന്നതില്‍ ഒരു തര്‍ക്കവും വേണ്ട. അതേസമയം ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ സങ്കീര്‍ണ്ണമായ പ്രശ്‌നമായി തുടരുന്നു.

വിശ്വസനീയവും, താങ്ങാനാവുന്നതുമായ ഊര്‍ജ്ജ വിതരണം ഉറപ്പാക്കുന്നതിനും, സുസ്ഥിരമായ ഭാവി പിന്തുടരുന്നതിനും രാജ്യം ലക്ഷ്യമിടുന്നു. ഊര്‍ജ സുരക്ഷ പരമപ്രധാനമാണ്. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യ റഷ്യയെ എണ്ണയ്ക്കായി ചേര്‍ത്തു പിടിക്കാനുള്ള പ്രധാന കാരണവും ഇതുതന്നെ.

രാജ്യം ധീരമായ പുനരുപയോഗ ഊര്‍ജ ലക്ഷ്യങ്ങള്‍ സ്ഥാപിക്കുകയും, ഭാവി മുന്നില്‍ കണ്ട് ശുദ്ധമായ ഊര്‍ജ്ജ സ്രോതസുകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഹ്രസ്വകാല ആവശ്യകതയെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ തളയ്ക്കാനാണു ശ്രമം.

ഇന്ത്യയുടെ ഊര്‍ജ ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുമെന്ന് ആഗോള എണ്ണ ഭീമനായ ബിപിയെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നു. കമ്പനി ഇന്ത്യയില്‍ അടുത്തിടെ ഊര്‍ജ്ജ സ്പെക്ട്രത്തിലുടനീളം വിപുലീകരണവും, സഹകരണവും പ്രഖ്യാപിച്ചിരുന്നു.

പരമ്പരാഗത എണ്ണ, വാതക പര്യവേക്ഷണം, പുനരുപയോഗ ഊര്‍ജം, വൈദ്യുത മൊബിലിറ്റി എന്നിവയിലെ നിക്ഷേപം വരെ നീളുന്നു കമ്പനി ലക്ഷ്യങ്ങള്‍. ആഗോള ഊര്‍ജമേഖലയില്‍ ഇന്ത്യയെ നിര്‍ണായക ഘടകമായി ബിപി കാണുന്നുവെന്നു വ്യക്തം.

ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന ഊര്‍ജ ആവശ്യവും, ഹരിത ഭാവിയിലേക്കുള്ള പ്രതിബദ്ധതയും ദീര്‍ഘകാല നിക്ഷേപം നടത്താന്‍ തയ്യാറുള്ള കമ്പനികള്‍ക്ക് അവസരം സൃഷ്ടിക്കുന്നതാണ്.

ഊര്‍ജ്ജ സുരക്ഷ, താങ്ങാനാവുന്ന വില, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്ന ഊര്‍ജ പരിവര്‍ത്തനമാണ് ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. അതായത് ഹ്രസ്വകാല ലക്ഷ്യങ്ങളേക്കാള്‍ ദീര്‍ഘകാല ഭാവിയില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിലകുറഞ്ഞ റഷ്യന്‍ ക്രൂഡിനെ ആശ്രയിക്കുന്നത് ഊര്‍ജ സുരക്ഷയോടുള്ള അതിന്റെ പ്രായോഗിക സമീപനത്തെ സൂചിപ്പിക്കുന്നു. ഹരിത പരിവര്‍ത്തനത്തിനുള്ള അതിന്റെ പ്രതിബദ്ധത ദീര്‍ഘകാല ഭാവി ഉറപ്പിക്കുന്നു.

വെല്ലുവിളികള്‍ നിലനില്‍ക്കുന്നുവെങ്കിലും ഇന്ത്യയുടെ ഊര്‍ജ്ജ വിപണിയില്‍ വളര്‍ച്ചയ്ക്കും, നവീകരണത്തിനുമുള്ള അവസരങ്ങള്‍ വലുതാണ്.

വരും വര്‍ഷങ്ങളില്‍ ആഗോള ഊര്‍ജ്ജ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായി ഇന്ത്യ മാറുമെന്ന് ഉറപ്പാണ്. ചുഴലിക്കാറ്റ് പോലുള്ള ഹ്രസ്വകാല വെല്ലുവിളികള്‍ക്കു മേല്‍ ഡിമാന്‍ഡ് ആശങ്കകള്‍ ബലപ്പെട്ടതോടെ 24 മണിക്കൂറിനിടെ ആഗോള എണ്ണവില 2 ശതമാനത്തിനുമേല്‍ ഇടിഞ്ഞിട്ടുണ്ട്.

നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 73.46 ഡോളറിലും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 69.56 ഡോളറിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

X
Top