കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍

ന്യൂഡല്‍ഹി: ചങ്ങാത്ത മുതലാളിത്തത്തിന്റെയും അമിത മുതലെടുപ്പിന്റെയും അപകടസാധ്യതകള്‍ ചൂണ്ടിക്കാട്ടി 5 വലിയ വ്യവസായ സ്ഥാപനങ്ങളെ വിഘടിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് മുന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ. റെഗുലേറ്ററി ഇടപെടലോ മത്സര കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ വഴിയോ ഘടനാപരമായ വിഭജനം പൂര്‍ത്തിയാക്കാം. സമ്പദ് വ്യവസ്ഥയില്‍ വലിയ തോതില്‍ സ്വാധീനമുള്ള ഇത്തരം കമ്പനികള്‍ ചങ്ങാത്ത മുതലാളിത്തത്തിന്റെ അപകടസാധ്യത, രാഷ്ട്രീയ ബന്ധങ്ങളുപയോഗിച്ച് കാര്യക്ഷമമല്ലാത്ത പ്രോജക്റ്റ് വിഹിതം നേടല്‍, സങ്കീര്‍ണ്ണമായ കോര്‍പ്പറേറ്റ് ചട്ടക്കൂട്, അനുബന്ധ പാര്‍ട്ടി ഇടപാടുകള്‍, പരാജയപ്പെടാന്‍ സാധിക്കാത്ത തരത്തിലുള്ള അമിതമായ സ്വാധീനം എന്നീ ആശങ്കകള്‍ ഉയര്‍ത്തുന്നു.

ഇവ നവാഗതരുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും സൃഷ്ടിപരത നശിപ്പിക്കുകയും ചെയ്യുന്നു, യുഎസിലെ എന്‍യുയു സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ ഇക്കണോമിക്സ് പ്രൊഫസറായ ആചാര്യ പറഞ്ഞു. എന്നാല്‍ ഭീമന്‍ വ്യവസായ സ്ഥാപനങ്ങള്‍ ഏതെന്ന് വെളിപെടുത്താന്‍ ആചാര്യ തയ്യാറായില്ല.

”ഏറ്റവും വലിയ കമ്പനികളിലൊന്നിന്റെ കാര്യത്തില്‍, വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധി അപകടസാധ്യതകള്‍ യാഥാര്‍ത്ഥ്യമായി. കമ്പനിയുടെ പിന്മാറ്റം ഇടത്തരം കാലയളവില്‍ നിക്ഷേപത്തെ മന്ദഗതിയിലാക്കിയേക്കാം,’ഗ്രൂപ്പിന്റെ പേര് പരാമര്‍ശിക്കാതെ, ബ്രൂക്കിംഗ്‌സ് റിപ്പോര്‍ട്ടില്‍ ആചാര്യ പറഞ്ഞു.

ഉത്പന്ന ലൈനുകളിലും മേഖലകളിലും കോര്‍പറേറ്റ് ശക്തിയുടെ കേന്ദ്രീകരണം നടന്നപ്പോള്‍ ഇത്തരം വിഭജനം യുഎസില്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഒരു മേഖലയിലോ വ്യത്യസ്ത ഉല്‍പ്പന്ന ലൈനുകളിലോ ദേശീയതലത്തില്‍ കോര്‍പ്പറേറ്റ് ശക്തിയുടെ കേന്ദ്രീകരണം ഉയര്‍ന്നപ്പോള്‍ യുഎസില്‍ ഇത് (കമ്പോളങ്ങളുടെ തകര്‍ച്ച) ആവര്‍ത്തിച്ച് നടന്നിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന താരിഫുകള്‍ കണക്കിലെടുക്കുമ്പോള്‍, ബിഗ്-5 ഗ്രൂപ്പുകള്‍ക്ക് അവര്‍ സാന്നിധ്യമുള്ള പല മേഖലകളിലും മത്സരം നേരിടേണ്ടി വരുന്നില്ലെന്നും ആചാര്യ പറഞ്ഞു.

X
Top