റഷ്യന്‍ എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്ന് വീണ്ടും ട്രംപ്സ്വർണ വില കൂടിയതോടെ കള്ളക്കടത്തിലും വൻ വർധനപെട്രോളിൽ കൂടുതൽ എഥനോൾ ചേർക്കണമെന്ന് കമ്പനികൾകൈത്തറി മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് കണ്ണൂരിലും നേമത്തുംഇൻകുബേഷൻ സെന്ററുകൾ സ്ഥാപിക്കും: പി രാജീവ്‌വ്യവസായ മുന്നേറ്റത്തിന്‌ കൂടുതൽ കരുത്ത്; മൂന്ന്‌ പുതിയ നയങ്ങളും ചട്ടക്കൂടും പ്രഖ്യാപിച്ചു

ഇന്ത്യയുടെ എഥനോള്‍ കയറ്റുമതി പദ്ധതികള്‍ക്ക് ബ്രസീല്‍ പിന്തുണ

മുംബൈ: ആഗോള എഥനോള്‍ കയറ്റുമതി വിപണിയില്‍ പ്രവേശിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഇന്ത്യയിലെ ബ്രസീലിയന്‍ അംബാസിഡര്‍ കെന്നത്ത് ഫെലിക്‌സ് ഹക്ക്‌സിന്‍സ്‌ക്കി ഡാ നൊബ്രേഗ സ്വാഗതം ചെയ്തു. ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കാനുതകുന്ന നടപടിയാണിതെന്നും ഇന്ത്യ കയറ്റുമതി തുടങ്ങുന്ന പക്ഷം എഥനോള്‍ വ്യാപകമാകുമെന്നും അത് ക്രൂഡ് ഓയില്‍ പോലേയും കാര്‍ഷികോത്പന്നങ്ങള്‍പോലേയും വ്യാപകമായി ഇറക്കുമതി ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 20 ശതമാനം എഥനോള്‍ കലര്‍ന്ന പെട്രോളാണ് ഇന്ത്യ ഉപയോഗപ്പെടുത്തുന്നത്. ഇത് 30 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നു. ബ്രസീലാണ് ഇക്കാര്യത്തില്‍ മാതൃക.

മാത്രമല്ല, ഇതിനുള്ള സാങ്കേതിക പരിജ്ഞാനം നല്‍കുന്നതും അവരാണ്.  ഈ മേഖലയില്‍ ദശാബ്ദത്തെ പരിചയസമ്പത്താണ് ബ്രസീലിനുള്ളത്.100 ശതമാനം എഥനോള്‍ ഇന്ധനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന അവര്‍, ഫ്‌ലക്‌സ് -ഫ്യുയല്‍ എഞ്ചിനും വികസിപ്പിച്ചു. ഈ എഞ്ചിന്‍ എഥനോളില്‍ മാത്രം പ്രവര്‍ത്തിക്കും. ഇന്ത്യയുടെ എഥനോള്‍ പദ്ധതിയില്‍ ബ്രസില്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഭാഗഭാക്കാണെന്ന് നൊബ്രേഗ പറഞ്ഞു.

എഥനോള്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ഇന്ത്യയും ബ്രസീലും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതുവഴി കാര്‍ഷിക ശാക്തീകരണവും പ്രതീക്ഷിക്കപ്പെടുന്നു. എഥനോള്‍ ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്ന കരിമ്പ്, നെല്ല്, ചോളം തുടങ്ങിയ വിളകളുടെ ആവശ്യകത വര്‍ദ്ധിക്കുന്നതോടെയാണിത്.

X
Top