കടമെടുപ്പ് പരിധി: കേന്ദ്രത്തിനും കേരളത്തിനുമിടയിൽ മഞ്ഞുരുകുന്നുഭാരത് ഉല്‍പന്നങ്ങളുടെ വില്പന വിപുലമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍രാജ്യത്ത് ദാരിദ്ര്യം കുറഞ്ഞെന്ന് നീതി ആയോഗ് സിഇഒ ബിവിആ‍‍ർ സുബ്രഹ്മണ്യംഐടി മേഖലയിൽ റിക്രൂട്ട്‌മെന്റ് മാന്ദ്യംസെമികണ്ടക്ടർ ചിപ്പ് നിർമ്മാണത്തിൽ വൻശക്തിയാകാൻ ഇന്ത്യ

ബിപിസിഎല്ലിന്റെ ത്രൈമാസ അറ്റാദായത്തിൽ 82 ശതമാനം ഇടിവ്

ന്യൂഡൽഹി: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിപിസിഎൽ) മാർച്ചിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 82.16 ശതമാനം കുറഞ്ഞ് 2,130.53 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 11,948.32 കോടി രൂപയായിരുന്നു. അതേസമയം, ബിപിസിഎല്ലിന്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷം ഇതേ പാദത്തിലെ 98,763.80 കോടി രൂപയിൽ നിന്ന് 25.09 ശതമാനം വർധിച്ച് 1,23,550.93 കോടിയായി. കോർപ്പറേഷന്റെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാർജിൻ (GRM) 2022 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ബാരലിന് 9.09 ഡോളർ ആയിരുന്നു. ഈ പാദത്തിൽ കമ്പനിയുടെ വിപണി വിൽപ്പന 11.82 MMT ആയിരുന്നപ്പോൾ, കയറ്റുമതി വിൽപ്പന 0.78 MMT ആയിരുന്നു.
2021 മാർച്ച് 31ന് അവസാനിച്ച വർഷത്തിലെ 38.74 എംഎംടിയുമായി താരതമ്യം ചെയ്യുമ്പോൾ 2022 മാർച്ചിൽ അവസാനിച്ച വർഷത്തിലെ മാർക്കറ്റ് വിൽപ്പന 42.51 എംഎംടിയാണെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ ബോർഡ് ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി ഒരു ഓഹരിക്ക് 6 രൂപ അന്തിമ ലാഭവിഹിതം ശുപാർശ ചെയ്തു.

X
Top