കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അറ്റാദായം 159 ശതമാനം ഉയര്‍ത്തി ബിപിസിഎല്‍

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 6478 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 159 ശതമാനം അധികമാണിത്.

മാത്രമല്ല, പ്രതീക്ഷ മറികടക്കാനും സാധിച്ചു. 3981 കോടി രൂപ അറ്റാദായമാണ് അനലിസ്റ്റുകള്‍ കണക്കുകൂട്ടിയിരുന്നത്. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റാദായത്തില്‍ 230 ശതമാനത്തിന്റെ ഉയര്‍ച്ചയാണുണ്ടായത്.

1.33 ലക്ഷം കോടി രൂപയാണ് വരുമാനം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 8 ശതമാനം കൂടുതല്‍. എക്കാലത്തേയുമുയര്‍ന്ന 5.3 ലക്ഷം കോടി വരുമാനമാണ് 2022-2023 സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശാല റിപ്പോര്‍ട്ട് ചെയ്തത്.

മുന്‍വര്‍ഷത്തില്‍ ഇത് 4.3 ലക്ഷം കോടി രൂപയായിരുന്നു.എബിറ്റ 4234 കോടി രൂപയില്‍ നിന്നും 11153 കോടി രൂപയായി വളര്‍ന്നപ്പോള്‍ മാര്‍ജിന്‍ 3.5 ശതമാനത്തില്‍ നിന്നും തുടര്‍ച്ചയായി 9.4 ശതമാനമായി.

10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 4 രൂപ ലാഭവിഹിതത്തിനും ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ബിപിസിഎല്‍ ഓഹരി നിലവില്‍ 369.55 രൂപയിലാണുള്ളത്. മുന്‍ക്ലോസിംഗില്‍ നിന്നും 2.2 ശതമാനം കൂടുതല്‍.

X
Top