ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

ത്രൈമാസ അറ്റാദായത്തിൽ 27 ശതമാനം ഇടിവ് രേഖപ്പെടുത്തി ബോഷ്

മുംബൈ: 2022 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഏകീകൃത അറ്റാദായം 27.28 ശതമാനം ഇടിഞ്ഞ് 350.5 കോടി രൂപയായി കുറഞ്ഞതായി ബോഷ് ലിമിറ്റഡ് അറിയിച്ചു. ചെലവുകൾ ഉയർന്നതാണ് ലാഭത്തിൽ ഇടിവ് നേരിടാൻ കാരണമെന്ന് കമ്പനി അറിയിച്ചു. മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി 482 കോടി രൂപയുടെ ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയിരുന്നു. അതേസമയം, അവലോകന കാലയളവിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻവർഷത്തെ 3,215.9 കോടിയിൽ നിന്ന് 3,311 കോടി രൂപയായി. ഒപ്പം നാലാം പാദത്തിലെ മൊത്തം ചെലവ് മുൻ വർഷത്തെ 2,693 കോടി രൂപയിൽ നിന്ന് 2,972.2 കോടി രൂപയായി ഉയർന്നു.
2022 മാർച്ച് 31ന് അവസാനിച്ച മുഴുവൻ സാമ്പത്തിക വർഷത്തിൽ കമ്പനി 1,217 കോടി രൂപയുടെ ഏകികൃത അറ്റാദായം നേടി. മുൻ സാമ്പത്തിക വർഷം ഇത് 480.7 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷത്തിലെ 9,716.2 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 11,781.6 കോടി രൂപയായിരുന്നുവെന്ന് ബോഷ് പറഞ്ഞു.10 രൂപ മുഖ വിലയുള്ള ഓരോ ഇക്വിറ്റി ഷെയറിനും 110 രൂപ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തതായി കമ്പനി അറിയിച്ചു.

X
Top