ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബോണ്ട് യീല്‍ഡില്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹ്രസ്വകാല, ദീര്‍ഘകാല ബോണ്ട് യീല്‍ഡ് തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞു.10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് അതിന്റെ മുന്‍ ക്ലോസില്‍ നിന്ന് 5 ബേസിസ് പോയിന്റ് കുറഞ്ഞ് 7.37 ശതമാനത്തിലാണുള്ളത്. അഞ്ച് വര്‍ഷ ബോണ്ട് ഈല്‍ഡ് 11 ബേസിസ് പോയിന്റ് നഷ്ടപ്പെട്ട് 7.3 ശതമാനമായി.

യുഎസ് 10 വര്‍ഷത്തെ ബോണ്ട് വരുമാനം രണ്ടാം സെഷനില്‍ കുറഞ്ഞിരുന്നു. മാര്‍ച്ച് 9 ന്, ഇത് ഏകദേശം 8 ബേസിസ് പോയിന്റുകള്‍ നഷ്ടപ്പെടുത്തി. മാത്രമല്ല അടുത്ത ദിവസം 20 ബിപിഎസ് പോയിന്റ് കൂടുതല്‍ താഴ്ന്ന് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.69 ശതമാനവും തൊട്ടു.

ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ബോണ്ട് മാര്‍ക്കറ്റും തിരിച്ചടി നേരിട്ടത്. യുഎസ് ഡോളര്‍ സൂചിക മൂന്നാം സെഷനിലും താഴ്ച വരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സെഷനുകളില്‍ 1.5 ശതമാനത്തിലധികമാണ് ഡോളര്‍ സൂചിക നഷ്ടപ്പെടുത്തിയത്.

തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന ഫെബ്രുവരി ചില്ലറ പണപ്പെരുപ്പ നിരക്ക് വരും ദിവസങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കാം. ഫെബ്രുവരിയിലെ ദുര്‍ബലമായ തൊഴില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ യൂഎസ് ബോണ്ട് യീല്‍ഡ് വീണ്ടും കുറയും.

X
Top