കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

ജിമെയിലിലും നീല ടിക് വരുന്നു

സിലിക്കൺവാലി: ട്വിറ്ററിലെ നീല ടിക് ഏതാനും നാളുകളായി വലിയ വിവാദത്തിലാണ്. ഒരു ഐഡി യഥാർഥമാണോ വ്യാജമാണോ എന്നു മനസ്സിലാക്കാനാണ് പ്രധാനമായും നീല ടിക് അഥവാ വെരിഫൈ‍ഡ് ഐക്കൺ ഉപയോഗിക്കുന്നത്.

ഇപ്പോൾ അതേ നീല ടിക് ജിമെയിലിലും അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഗൂഗിൾ. ഇതനുസരിച്ച് ഇമെയിൽ അക്കൗണ്ടുകൾക്ക് ഗൂഗിൾ നീല ടിക് നൽകും. നീല ടിക് ഐഡികളിൽ നിന്നുള്ള ഇമെയിലുകളെ വിശ്വസിക്കാമെന്നർഥം.

മേയ് ആദ്യവാരം ഈ സേവനം എല്ലാ ജിമെയിൽ ഉപയോക്താക്കൾക്കും ലഭിച്ചുതുടങ്ങുമെന്ന് ഗൂഗിൾ അറിയിച്ചു. ബിസിനസുകൾക്കും സ്ഥാപനങ്ങൾക്കുമാണ് പ്രധാനമായും നീല ടിക് പ്രയോജനപ്പെടുക.

സ്പാം മെയിലുകൾ നിയന്ത്രിക്കാനും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന മെയിലുകൾ അവ ഗണിക്കാനും നീല ടിക് പ്രയോജനപ്പെടും.

X
Top