ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബിറ്റ് കോയിൻ പൂജ്യത്തിലേക്കെത്താൻ സാധ്യതയെന്ന് ജിം റോജേഴ്‌സ്

ബിറ്റ്‌കോയിന്റെ വില ഒരു വർഷം മുമ്പ് 28,000 ഡോളറിൽ നിന്ന് ഈ മാസം 70,000 ഡോളറായി ഉയർന്നിരുന്നു. ഒരു വർഷത്തിൽ തന്നെ 155 ശതമാനം ഉയർന്നതിനാൽ പലരും അതിൽ നിക്ഷേപിക്കാൻ തുടങ്ങുന്നുണ്ട്.

എന്നാൽ നിക്ഷേപക ഗുരുവായ ജിം റോജേഴ്‌സ് പറയുന്നത് ബിറ്റ് കോയിൻ വില പൂജ്യത്തിലേക്കെത്താൻ സാധ്യതയുണ്ടെന്നാണ്. സ്വർണം, വെള്ളി തുടങ്ങിയവയിലെ നിക്ഷേപ ചലനങ്ങളെ കൃത്യമായി പ്രവചിക്കാറുള്ള അദ്ദേഹം ക്രിപ്‌റ്റോകറൻസികളുടെ ദീർഘകാല സാധ്യതകളെക്കുറിച്ച് സംശയം പ്രകടിപ്പിക്കുന്നു.

ബിറ്റ്‌കോയിൻ എന്നെങ്കിലും അപ്രത്യക്ഷമാവുകയും പൂജ്യത്തിലേക്ക് പോകുകയും ചെയ്യും എന്ന് തന്നെയാണ് റോജേഴ്സിന്റെ അഭിപ്രായം.

സ്വർണത്തിനും വെള്ളിക്കും പകരം ബിറ്റ്കോയിൻ വരില്ല എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. കാരണം ലോകത്തിലെ മിക്ക ആളുകൾക്കും സ്വർണം, വെള്ളി നിക്ഷേപങ്ങളെ മനസിലാക്കാൻ സാധിക്കും.

പക്ഷേ മിക്കവർക്കും ബിറ്റ്കോയിൻ എന്താണെന്ന് പോലും മനസിലാകുന്നില്ല. എന്നും അദ്ദേഹം പറഞ്ഞു.

X
Top