ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ബിറ്റ്‌കോയിന്‍ റെക്കോര്‍ഡ് ഉയരത്തില്‍

മുംബൈ: ബിറ്റ്‌കോയിന്‍ വില 125000 ഡോളര്‍ ഭേദിച്ചു. എക്കാലത്തേയും ഉയര്‍ന്ന വിലയായ 125,559.21 ഡോളറിലാണ് കറന്‍സിയുള്ളത്. തുടര്‍ച്ചയായ എട്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് ക്രിപ്‌റ്റോകറന്‍സി നാഴികകക്കല്ല് പിന്നിട്ടത്. 2025 ഓഗസ്റ്റിലെ 124500 യുഎസ് ഡോളറായിരുന്നു മുന്‍ റെക്കോര്‍ഡ്.

ധനകാര്യ സ്ഥാപനങ്ങളിലെ ഡിമാന്റാണ് കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്. ബ്ലാക്കറോക്കിന്റെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് അഥവാ ഇടിഎഫിന്റെ ആസ്തി മൂല്യം 90 ബില്യണ്‍ യുഎസ് ഡോളറിലെത്തി. ബിറ്റ്‌കോയിനെ പ്രധാന നിക്ഷേപമായി നിക്ഷേപകര്‍ കണ്ടതിനെത്തുടര്‍ന്നാണിത്.

പലിശ നിരക്ക് 0.25 ശതമാനം കുറയ്ക്കാനുള്ള ഫെഡ് റിസര്‍വിന്റെ തീരുമാനവും തുണച്ചു. ഇതോടെ പരമ്പരാഗത നിക്ഷേപ മാര്‍ഗ്ഗങ്ങള്‍ അനാകര്‍ഷകമാകുകയും നിക്ഷേപങ്ങള്‍ ബിറ്റ്‌കോയിന്‍ പോലുള്ള ബദല്‍ ആസ്തികളിലേയ്ക്ക് മാറുകയുമായിരുന്നു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയും ഒരു പങ്കുവഹിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍, സാമ്പത്തിക നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടതോടെ ക്രിപ്റ്റോകറന്‍സി നിക്ഷേപങ്ങള്‍ ആകര്‍ഷകമായി.  ഇത് കൂടുതല്‍ കമ്പനികളെയും നിക്ഷേപകരെയും വിപണിയിലെത്തിച്ചു.

വിലകുത്തനെ ഉയര്‍ന്നിട്ടും, ട്രേഡിംഗ് അളവ് – വാങ്ങിയതും വില്‍ക്കുന്നതുമായ ബിറ്റ്‌കോയിന്റെ ആകെ തുക – 22.2 ശതമാനം കുറഞ്ഞു. എക്‌സ്‌ചേഞ്ചുകളില്‍ ലഭ്യമായ ബിറ്റ്‌കോയിന്റെ അളവ് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. വില്‍പന കുറഞ്ഞതോടെ ബിറ്റ്‌കോയിന്‍ ക്ഷാമം  നേരിടുകയും വലിയ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഓവര്‍-ദി-കൌണ്ടര്‍ ട്രേഡിംഗ് ഡെസ്‌കുകളില്‍ കറന്‍സി ഏതാണ്ട് തീര്‍ന്നുപോകുകയും ചെയ്തു.

ബിറ്റ്്‌കോയിന്റെ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഇപ്പോള്‍ 2.46 ട്രില്യണ്‍ യുഎസ് ഡോളറിലാണുള്ളത്. ജെപി മോര്‍ഗന്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ കൂടുതല്‍ വലിയ മുന്നേറ്റം പ്രവചിക്കുന്നു. വര്‍ഷാവസാനത്തോടെ വില 135,000 മുതല്‍ 200,000 യുഎസ് ഡോളര്‍ വരെയെത്തുമെന്നാണ് പ്രതീക്ഷ.

X
Top