
ന്യൂഡല്‍ഹി: ബുധനാഴ്ച 10 ശതമാനം ഉയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ടിലായ ഓഹരിയാണ് കോട് യാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റേത്. എക്കാലത്തേയും ഉയരമായ 719.15 രൂപയിലേക്കെത്താനും ഓഹരിയ്ക്കായി. പ്രമോട്ടര്‍ക്കും പൊതുവിഭാഗം ഓഹരി ഉടമയ്ക്കും 450 രൂപ നിരക്കില്‍ 10 രൂപ വീതമുള്ള 4,59,400 മുന്‍ഗണനാ ഷെയറുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നായിരുന്നു നേട്ടം.
കഴിഞ്ഞ ഒരുമാസത്തില്‍ 146 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണ് കോട് യാര്‍ക്ക് ഇന്ഡസ്ട്രീസിന്റേത്. ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 1380 ശതമാനത്തിന്റെ ആദായമാണ് സ്‌റ്റോക്ക് നിക്ഷേപകന് നല്‍കിയത്. മാര്‍ച്ച് 2021 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തില്‍ അറ്റദായം 726.70 വര്‍ധിപ്പിച്ച് 8.64 കോടി രൂപയാക്കാനും വില്‍പന വരുമാനം 139.31 ശതമാനം ഉയര്‍ത്തി 156.05 കോടി രൂപയിലേയ്‌ക്കെത്തിക്കാനും കമ്പനിയ്ക്ക് സാധിച്ചു.
2016 ല്‍ സ്ഥാപിതമായ കോട് യാര്‍ക്ക് ബയോഡീസലും ബൈ പ്രൊഡക്ടുകളും ഉത്പാദിപ്പിക്കുന്ന കമ്പനിയാണ്. ഗ്രീന്‍ എനര്‍ജി, പുനരുപയോഗിക്കാുവന്ന എനര്‍ജി സ്രോതസുകളുടെ നിര്‍മ്മാണം എന്നീ രംഗത്തും പ്രവര്‍ത്തിക്കുന്നു.