Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഇൻഷുറൻസിൽ ഇനി വിപ്ളവകരമായ മാറ്റങ്ങൾ

ല്ലാം ഓൺലൈൻ ആകുന്നതോടെ ഇൻഷുറൻസിനും ഓൺലൈൻ പ്ലാറ്റ് ഫോം വരുന്നു. ഇൻഷുറൻസ് എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ തയ്യാറാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. ‘ബീമാ സുഖം’ എന്ന പേരിൽ ഓൺലൈൻ പ്ലാറ്റ്ഫോമും ഇതിനായി റെഡിയാണ്.

എന്താണ് ‘ബീമാ സുഖം’?
പൂർണമായും ഓൺലൈനായി ഇൻഷുറൻസുകൾ വാങ്ങാനും പുതുക്കാനും പോർട്ട് ചെയ്യാനും നിക്ഷേപകരെ പ്രാപ്തരാക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ബീമ സുഗം. ഈ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഇൻഷുറൻസ് പോളിസികൾ വിൽക്കാനും പുതുക്കാനും ഓൺലൈനായി ക്ലെയിം അഭ്യർത്ഥനകൾ നടത്താനും സാധിക്കും.

‘ബീമാ വാഹക്‌’ എന്നറിയപ്പെടുന്ന ഇൻഷുറൻസ് ഏജന്റുമാർക്കും ഇടനിലക്കാർക്കും ഉപഭോക്താക്കളെ സഹായിക്കാനും ഇതിലൂടെ സാധിക്കും.

പ്രീമിയം കുറവ്
ഡിജിറ്റൽ ഇന്ത്യയുടെ മുഖച്ഛായ മാറ്റുന്ന ‘ബീമാ സുഖം’ ഇൻഷുറൻസ് കുറഞ്ഞ പ്രീമിയത്തിലായിരിക്കും ഓൺലൈൻ ആയി എത്തുക. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ഇൻഷുറൻസ് എത്തിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്‌ഷ്യം.

അതിനുബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ IRDAI പുറത്തിറക്കി. പോളിസി ഉടമകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യവും ഇതിനു പുറകിലുണ്ട്. ഇന്ത്യയിൽ ഇൻഷുറൻസ് വ്യാപനം വർധിപ്പിക്കുക, ലഭ്യത കൂട്ടുക, വാങ്ങൽ എളുപ്പമാക്കുക, താങ്ങാനാവുന്ന വില എന്നിവയാണ് ‘ബീമാ സുഖം’ എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിന്റെ ലക്‌ഷ്യം.

ഇൻഷുറൻസ് പങ്കാളികൾ, ഉപഭോക്താക്കൾ, ഇൻഷുറൻസ് ഇടനിലക്കാർ, ഇൻഷുറൻസ് ഏജൻ്റുമാർ എന്നിവർക്കെല്ലാം ഈ പ്ലാറ്റ് ഫോമിലൂടെ നേട്ടമുണ്ടാക്കാൻ സാധിക്കും. 2047 ഓടെ എല്ലാവര്‍ക്കും ഇൻഷുറൻസ് എന്ന ലക്‌ഷ്യം കൈവരിക്കാനും ഇതിലൂടെ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ Irdai ക്ഷണിച്ചിട്ടുണ്ട്. 2024 മാർച്ച് 4 നകമാണ് ഇത് സമർപ്പിക്കേണ്ടത്. upi വന്നപോലെയുള്ള ഒരു മാറ്റം ഇൻഷുറൻസ് മേഖലയിൽ ‘ബീമാ സുഖം’ കൊണ്ടുവരും എന്ന് വിദഗ്ധർ പറയുന്നു.

എന്തൊക്കെ ‘ബീമാ സുഖത്തിലൂടെ’ നടത്താം?
ലൈഫ്ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, യാത്രാ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ ഇൻഷുറൻസ് ആവശ്യങ്ങളും ബീമാ സുഖം നിറവേറ്റും. പോളിസി ഡാറ്റയെ അടിസ്ഥാനമാക്കി ആരോഗ്യ പരിരക്ഷയും മരണനിരക്ക് ക്ലെയിമുകളും ഉൾപ്പെടെയുള്ള ക്ലെയിമുകളുടെ ഇലക്ട്രോണിക് സെറ്റിൽമെൻ്റ് നടത്താൻ ഈ പ്ലാറ്റ്ഫോം സഹായിക്കും.

ഇൻഷുറൻസ് സ്കീമുകളെക്കുറിച്ചുള്ള വിശദാംശങ്ങളും, നിയമങ്ങളും ഈ പ്ലാറ്റ്‌ഫോമിൽ കാണിക്കും. എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിലും പ്രവർത്തനത്തിലും സേവനദാതാക്കൾ സാങ്കേതിക പങ്കാളികളാകുന്ന രീതിയിലാണ് കേന്ദ്ര സർക്കാർ ഇത് പ്ലാൻ ചെയ്തിരിക്കുന്നത്.

ഇപ്പോൾ കൊടുക്കുന്ന രീതിയിൽ പോളിസികൾക്ക് സാധാരണക്കാർ കമ്മീഷൻ കൊടുക്കേണ്ടി വരില്ല എന്നതായിരിക്കും ഈ പ്ലാറ്റ് ഫോമിന്റെ ഏറ്റവും വലിയ നേട്ടം. ഇപ്പോൾ നൂറു കണക്കിന് ഇൻഷുറൻസ് കമ്പനികൾ ഉള്ളതിനാൽ ഏതു കമ്പനിയുടേതാണ് നല്ല പോളിസി എന്ന സംശയം ഉപഭോക്താക്കൾക്കുണ്ട്.

എന്നാൽ ‘ബീമാ സുഖം’ പ്ലാറ്റ് ഫോം വരുന്നതോടെ എല്ലാം ഒരു കുടകീഴിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ എളുപ്പമാകും.

ചുരുക്കി പറഞ്ഞാൽ ഇൻഷുറൻസ് സാർവത്രികമാക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യുന്ന ഒരു പ്ലാറ്റ് ഫോം ആയിരിക്കും ‘ബീമ സുഖം’ എന്നാണ് വിലയിരുത്തൽ.

X
Top