എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

2022 കോംപിറ്റീഷന്‍ നിയമ ഭേദഗതി ശുപാര്‍ശ ചെയ്യുന്ന ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: കമ്പനി നിയമത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ വരുത്തിയേക്കാവുന്ന ബില്‍ വെള്ളിയാഴ്ച പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. കമ്പനികള്‍ തമ്മിലുള്ള ലയനം, ഏറ്റെടുക്കല്‍ എന്നിവ നടക്കുമ്പോള്‍ പരിശോധന ഫലപ്രദമാക്കാനുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും (എം ആന്റ് എ)വേഗത്തില്‍ അംഗീകാരം നല്‍കുക, വ്യവഹാരങ്ങള്‍ കുറയ്ക്കുക. അന്വേഷണ സമയത്ത് വിവരങ്ങള്‍ നല്‍കുന്ന കക്ഷികളെ പ്രോത്സാഹിപ്പിക്കുക, വിവരങ്ങള്‍ നല്‍കുമ്പോള്‍ പകരമായി പിഴ ഈടാക്കുന്നത് കുറയ്ക്കുക എന്നിവയാണ് ബില്ലിലെ നിര്‍ദ്ദേശങ്ങള്‍.

ഇതിനായി 2022 കോംപിറ്റീഷന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ബില്‍ അനുശാസിക്കുന്നു. മാത്രമല്ല, മത്സരം തടസ്സപ്പെടുത്തുക, ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ ഹനിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള പിഴ ഒരു കോടി രൂപയില്‍ നിന്ന് 5 കോടി രൂപയാക്കണമെന്നും ബില്‍ നിര്‍ദ്ദേശിച്ചു. വിപണികളുടെ ഗണ്യമായ വളര്‍ച്ചയും നൂതന ബിസിനസ്സ് മോഡലുകളുടെ ആവിര്‍ഭാവവും കാരണം 2002 കോമ്പറ്റീഷന്‍ ആക്റ്റ് ഭേദഗതി ചെയ്യേണ്ടത് അനിവാര്യമാണെന്ന്് ബില്‍ പറയുന്നു.

ബിസിനസുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയില്‍ മാതൃകാപരമായ മാറ്റമാണ് ബില്‍ നിര്‍ഷ്‌ക്കര്‍ഷിക്കുന്നത്. ഓഗസ്റ്റ് 5 ന് ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്‍ ഓഗസ്റ്റ് 8 മുതല്‍ ഓഗസ്റ്റ് 12 വരെയുള്ള ആഴ്ചയില്‍ രാജ്യസഭയില്‍ അവതരിപ്പിക്കപ്പെടും.

X
Top