ഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍മാനുഫാക്ച്വറിംഗ് പിഎംഐ 16 മാസത്തെ ഉയരത്തില്‍ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി പെട്ടെന്ന് സാധ്യമാകില്ലെന്ന് യുഎസ് പ്രതിനിധി

ബില്‍ ഗേറ്റ്‌സ് പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു.ആരോഗ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിര്‍ണായക മേഖലകള്‍ ചര്‍ച്ചയുടെ ഭാഗമായതായി ബില്‍ ഗേറ്റ്‌സ് പിന്നീട് പറഞ്ഞു. നൂതനാശയങ്ങളില്‍ നിക്ഷേപം നടത്തുമ്പോള്‍ എന്ത് സാധ്യമാകുമെന്ന് ഇന്ത്യ കാണിച്ചുതന്നു.

സുരക്ഷിതവും ഫലപ്രദവും താങ്ങാനാവുന്നതുമായ ധാരാളം വാക്‌സിനുകള്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ അതിശയകരമായ കഴിവിനെ പ്രശംസിച്ച ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ കോ-ചെയര്‍, അവയില്‍ ചിലത് ഗേറ്റ്‌സ് ഫൗണ്ടേഷന്റെ പിന്തുണയോടെയാണെന്ന് വ്യക്തമാക്കി. കോവിഡ് മഹാമാരിയുടെ കാലത്ത് ഇന്ത്യ ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്കുകയും ലോകമെമ്പാടും രോഗങ്ങളെ തടയുകയും ചെയ്തു.

”ലോകത്തിന് വളരെയധികം വെല്ലുവിളികളുള്ള ഒരു സമയത്ത്, ഇന്ത്യയെപ്പോലെ ചലനാത്മകവും സര്‍ഗ്ഗാത്മകവുമായ ഒരു സ്ഥലം സന്ദര്‍ശിക്കുന്നത് പ്രചോദനം നല്‍കുന്നതാണ്,” ഗേറ്റ്‌സ് പറയുന്നു. കോവിഡ് വാക്‌സിനുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ചും മോദിയുമായി ചര്‍ച്ച നടത്തി. പുതിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം, അവ വിതരണം ചെയ്യുന്നതിലും ഇന്ത്യ മികവ് പുലര്‍ത്തുന്നു — രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനം 2.2 ബില്യണിലധികം ഡോസ് കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട് — ഗേറ്റ്‌സ് പറഞ്ഞു.

“കോ-വിന്‍ ഓപ്പണ്‍ സോഴ്‌സ് പ്ലാറ്റ്‌ഫോം ഇക്കാര്യത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ശതകോടിക്കണക്കിന് വാക്സിന്‍ അപ്പോയിന്റ്മെന്റുകള്‍ ഷെഡ്യൂള്‍ ചെയ്യാനും വാക്സിനേഷന്‍ എടുത്തവര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കേഷനുകള്‍ വിതരണം ചെയ്യാനും സാധിച്ചു.കോ-വിന്‍ ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി മോദി വിശ്വസിക്കുന്നു, ഞാന്‍ സമ്മതിക്കുന്നു,” അദ്ദേഹം പറഞ്ഞു.

പാന്‍ഡെമിക് സമയത്ത് 200 ദശലക്ഷം സ്ത്രീകള്‍ ഉള്‍പ്പെടെ 300 ദശലക്ഷം ആളുകള്‍ക്ക് അടിയന്തര ഡിജിറ്റല്‍ പേയ്മെന്റുകള്‍ ഇന്ത്യ കൈമാറി.

‘ഇന്ത്യ സാമ്പത്തിക ഉള്‍പ്പെടുത്തലിന് മുന്‍ഗണന നല്‍കി. ഒരു ഡിജിറ്റല്‍ ഐഡി സംവിധാനത്തില്‍ (ആധാര്‍ എന്ന് വിളിക്കുന്നു) നിക്ഷേപിക്കുകയും ഡിജിറ്റല്‍ ബാങ്കിംഗിനായി നൂതന പ്ലാറ്റ്ഫോമുകള്‍ സൃഷ്ടിക്കുകയും ചെയ്തു. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഒരു മികച്ച നിക്ഷേപമാണെന്ന ഓര്‍മ്മപ്പെടുത്തലാണിത്,’ അദ്ദേഹം പറഞ്ഞു.

ഗതി ശക്തി പരിപാടിയെ പ്രകീര്‍ത്തിച്ച ഗേറ്റ്സ്, സര്‍ക്കാരുകളെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ എങ്ങനെ സഹായിക്കുമെന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടി. റെയില്‍, റോഡുകള്‍ എന്നിവയുള്‍പ്പെടെ 16 മന്ത്രാലയങ്ങളെ ഇത് ഡിജിറ്റലായി ബന്ധിപ്പിക്കുന്നു. ഇതുവഴി അടിസ്ഥാന സൗകര്യ പദ്ധതികള്‍ സമന്വയിപ്പിക്കാനും ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനും കഴിയും.

പ്രധാനമന്ത്രിയുമായി സംസാരിച്ചതോടെ ആരോഗ്യം, വികസനം, കാലാവസ്ഥ എന്നിവയില്‍ രാജ്യം നേടിയ പുരോഗതി ബോധ്യമായി. ഇന്ത്യയെക്കുറിച്ച് താന്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസിയായെന്നും ഗേറ്റ്‌സ് പറഞ്ഞു.

X
Top