പരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നുഎൽപിജി പ്രതിസന്ധി: മറ്റു വഴികളിലൂടെ ക്രൂഡോയിലും എൽഎൻജിയും എത്തിച്ചു തുടങ്ങി

200 മില്യൺ ഡോളർ സമാഹരിക്കാൻ ബിഗ്ബാസ്കറ്റ്

മുംബൈ: ടാറ്റ ഡിജിറ്റലിന്റെ ഉടമസ്ഥതയിലുള്ള ഗ്രോസറി സ്ഥാപനമായ ബിഗ്ബാസ്‌ക്കറ്റ് ഒരു ഫണ്ടിംഗ് റൗണ്ടിലൂടെ 200 മില്യൺ ഡോളർ സമാഹരിക്കും. ഈ ഫണ്ടിംഗ് റൗണ്ടിൽ ടാറ്റ ഡിജിറ്റലും മറ്റ് നിലവിലുള്ള നിക്ഷേപകരും പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ഇക്കണോമിക് ടൈംസ് (ഇടി) റിപ്പോർട്ട് ചെയ്യുന്നു.

ഈ ധന സമാഹരണത്തോടെ കമ്പനിയുടെ മൂല്യം 3.5 ബില്യൺ ഡോളർ ആയി ഉയരുമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതിനിടയിൽ ഓൺലൈൻ ഗ്രോസറി കമ്പനി അതിന്റെ അംഗീകൃത ഓഹരി മൂലധനം വർദ്ധിപ്പിക്കുന്നതിനായി കമ്പനികളുടെ രജിസ്ട്രാർക്ക് (RoC) രേഖകൾ സമർപ്പിച്ചു. നിലവിൽ കമ്പനിയുടെ 62 ശതമാനം ഓഹരികൾ ടാറ്റ ഡിജിറ്റലിന്റെ കൈവശമാണ്.

ഡൻസോ,സെപ്റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട തുടങ്ങിയ എതിരാളികളുമായി മത്സരിക്കുന്നതിനായി കമ്പനി അതിന്റെ പ്രധാന ഓഫറുകൾ വിപുലീകരിക്കാൻ ലക്ഷ്യമിടുന്ന സമയത്താണ് ഈ ധന സമാഹരണം എന്നതും ശ്രദ്ധേയമാണ്. 2021-ൽ ബിഗ്ബാസ്‌ക്കറ്റ് 1 ബില്യൺ ഡോളറിന്റെ വിൽപന നടത്തിയിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത് 1.5 ബില്യൺ ഡോളറായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഓഫ്‌ലൈൻ സാന്നിധ്യം മെച്ചപ്പെടുത്തുന്നതിനായി മെട്രോ നഗരങ്ങളിൽ ഉടനീളം ഫ്രെഷോ സ്റ്റോറുകളും കമ്പനി തുറന്നിട്ടുണ്ട്. കൂടാതെ, ബിഗ്ബാസ്‌ക്കറ്റ് രണ്ട് വർഷത്തിനുള്ളിൽ അതിന്റെ ഐപിഒ നടത്താൻ സാധ്യതയുണ്ട്.

X
Top