ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

മെഹ്ലി മിസ്ട്രിയുടെ പുനര്‍നിയമനം: ടാറ്റ ട്രസ്റ്റില്‍ ഭിന്നത രൂക്ഷം

മുംബൈ: രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ജീവകാരുണ്യ, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലൊന്നായ ടാറ്റ ട്രസ്റ്റ്‌സ് അതിന്റെ നേതൃ ഘടനയെ പുനര്‍നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ്. സര്‍ ദൊഭാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായുള്ള മെഹ്ലി പുനര്‍നിയമനം ബോര്ഡില്‍ പിളര്‍പ്പുണ്ടാക്കി. മിസ്ട്രിയുടെ തിരിച്ചുവരവിനെ നോയല്‍ ടാറ്റ, വേണു ശ്രീനിവാസന്‍, വിജയ് സിംഗ് എന്നിവര്‍ എതിര്‍ക്കുമ്പോള്‍ ഡാരിയസ് ഖംബട, പ്രമിത് ജാവേരി, ജഹാംഗീര്‍ എച്ച്‌സി ജഹാംഗീര്‍ എന്നിവര്‍ അനുകൂലിക്കുന്നു.

നിയമനം അംഗീകരിക്കുന്നതിനായി ബോര്‍ഡില്‍ ഉടന്‍ വോട്ടെടുപ്പ് നടക്കും. ടാറ്റ ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന 51 ശതമാനം ഓഹരികള്‍ ഈ ട്രസ്റ്റികള്‍ കൈവശം വയ്ക്കുന്നുണ്ട്.

2022 മുതല്‍ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുന്ന മെഹ്ലി മിസ്ട്രി മുന്‍ ചെയര്‍മാന്‍ രത്തന്‍ ടാറ്റയുടെ വിശ്വസ്തനായിരുന്നു. ഷാപൂര്‍ജി പല്ലോഞ്ചി (എസ്പി) കുടുംബവുമായി ദീര്‍ഘകാല ബിസിനസ്, വ്യക്തിബന്ധങ്ങള്‍ പങ്കിടുന്നു. ടാറ്റ ഗ്രൂപ്പിന് അനഭിമതരാണ് എസ്പി കുടുംബം. ഈ കുടുംബത്തിലെ അംഗമായ സൈറസ് മിസ്ട്രി ടാറ്റ സണ്‍സ് ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ 2016 ല്‍ അദ്ദേഹത്തെ തത്സ്ഥാനത്തുനിന്നും നീക്കി. ഇതോടെ ഇരു ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധം വഷളായി. ഇന്ത്യ ഇന്‍കോര്‍പറേറ്റഡിന്റെ ചരിത്രത്തിലെ നിര്‍ണ്ണായക നിയമയുദ്ധത്തിനും തീരുമാനം കാരണമായി.

ട്രസ്റ്റികളുടെ നിയമനവും പുതുക്കലും ഏകകണ്ഠമായാണ് ഇതുവരെ നടപ്പിലാക്കിയിരുന്നത്. മിസ്ട്രിയുടെ കാര്യത്തില്‍ ഇത് ലംഘിക്കപ്പെട്ടു. മുന്‍ പ്രതിരോധ സെക്രട്ടറി വിജയ് സിംഗിനെ ടാറ്റ സണ്‍സ് ബോര്‍ഡിലെ നോമിനി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയതും വിവാദമായി. രത്തന്‍ ടാറ്റയുടെ മരണ ശേഷം അത്തരമൊരു നീക്കം ആദ്യമായിട്ടായിരുന്നു.

X
Top