കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

അനിൽ അംബാനിക്ക് വൻ ആശ്വാസം; ‘ഫ്രോഡ്’ മുദ്ര ചാർത്തിയ നടപടി പിൻവലിച്ച് കനറാ ബാങ്ക്

നിൽ അംബാനി നോൺ-എക്സിക്യൂട്ടീവ് ചെയർമാനായിരുന്ന ടെലികോം കമ്പനി റിലയൻസ് കമ്യൂണിക്കേഷൻസിന്റെ (ആർകോം) വായ്പാ അക്കൗണ്ടിനെ ‘തട്ടിപ്പ്’ (ഫ്രോഡ്) വിഭാഗത്തിൽ ഉൾപ്പെടുത്തിയ നടപടി പിൻവലിച്ച് കനറാ ബാങ്ക്. ബോംബെ ഹൈക്കോടതിയിലാണ് ബാങ്ക് ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർ‌ട്ട് ചെയ്തു.

വായ്പയായി അനുവദിച്ച 1,050 കോടി രൂപ ദുരുപയോഗം ചെയ്തെന്നും കിട്ടാക്കടമായെന്നും (എൻപിഎ) കാട്ടിയായിരുന്നു ആർകോമിന്റെ അക്കൗണ്ട് കനറാ ബാങ്ക് കഴിഞ്ഞ നവംബറിൽ തട്ടിപ്പ് വിഭാഗത്തിലാക്കിയത്.

വായ്പാത്തുക വകമാറ്റി മ്യൂച്വൽഫണ്ടിലും മറ്റും നിക്ഷേപിച്ചെന്നായിരുന്നു പ്രധാന ആരോപണം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2018ൽ ആർകോം പ്രവർത്തനം നിർത്തിയിരുന്നു.

വായ്പകൾ കുടിശികയായതോടെ കമ്പനിക്കെതിരെ ബാങ്കുകൾ പാപ്പരത്ത നടപടിയും (ഇൻസോൾവൻസി) തുടങ്ങിയിരുന്നു. പാപ്പരത്ത നടപടി ആരംഭിച്ചതിനാൽ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിയമപരമായി സാധിക്കില്ലെന്ന് കാട്ടി അനിൽ അംബാനി ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തട്ടിപ്പ് മുദ്ര ചാർത്തുംമുമ്പ് ബാങ്ക് തന്റെ വാദം കേട്ടില്ലെന്നും അദ്ദേഹം ഹർജിയിൽ പറഞ്ഞിരുന്നു. തീരുമാനം പിൻവലിക്കുന്നതായി ബാങ്ക് അറിയിച്ചതിനാൽ അനിൽ അംബാനിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി.

കഴിഞ്ഞയാഴ്ച എസ്ബിഐയും ആർകോമിന്റെ അക്കൗണ്ട് തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടിൽ അനിൽ അംബാനിയുടെ പേരും ഉൾപ്പെടുത്തി റിസർവ് ബാങ്കിന് സമർപ്പിക്കുമെന്നും ബാങ്ക് സൂചിപ്പിച്ചിരുന്നു.

എസ്ബിഐയുടെ നീക്കം ഞെട്ടിപ്പിക്കുന്നതാണെന്നും തന്റെ വാദം ബാങ്ക് കേട്ടില്ലെന്നുമായിരുന്നു അനിൽ അംബാനിയുടെ പ്രതികരണം. എസ്ബിഐയുടെ നടപടി മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് കമ്പനിയും വ്യക്തമാക്കിയിരുന്നു.

X
Top