അലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജിഎൽപിജി പ്രതിസന്ധി പരിഹരിക്കാൻ 10 കിലോ സിലിണ്ടർ വിതരണം ചെയ്യുമെന്ന പ്രചാരണം തള്ളി കേന്ദ്രംമിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ആഗോള വ്യോമയാന വ്യവസായത്തിന് നഷ്ടമായത് 53 ബില്യൺ ഡോളർ

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം: ഗ്രീൻകാർഡ് മാനദണ്ഡങ്ങളിൽ ഇളവുമായി യുഎസ്

ന്യൂയോർക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് മുന്നോടിയായി, ഗ്രീൻ കാർഡുകൾക്കുള്ള മാനദണ്ഡങ്ങൾ ഇളവ് ചെയ്ത് യുഎസ് ഭരണകൂടം. സ്ഥിരതാമസത്തിനും ഗ്രീൻ കാർഡിനുമായി ദീർഘനാളുകളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അമേരിക്കയിൽ ജോലി ചെയ്യാനും അവിടെ തുടരാനുമുള്ള യോഗ്യതാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ പുതിയ നയം പ്രത്യേകിച്ച് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയിലേക്ക് കുടിയേറിയവർക്ക് സ്ഥിര താമസത്തിനുള്ള രേഖയാണ് ഗ്രീൻ കാർഡ്. യു എസ് കുടിയേറ്റ നിയമം അനുസരിച്ച് ഓരോ വർഷവും 1.40 ലക്ഷം വരെ തൊഴില്‍ ഗ്രീൻ കാർഡുകൾ മാത്രമേ വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു രാജ്യത്തു നിന്നുള്ളവര്‍ക്ക് 7 ശതമാനം വരെ മാത്രമേ ഗ്രീൻകാർഡ് അനുവദിക്കാറുള്ളു.

ശാരീരികമായ ചില മാനദണ്ഡങ്ങളും ക്രിമിനല്‍ പശ്ചാത്തലം ഉള്‍പ്പടെയുള്ള സാമൂഹ്യ ഘടകങ്ങളും കൂടി പരിഗണിച്ചാണ് ഗ്രീന്‍കാര്‍ഡുകള്‍ അനുവദിക്കാറുള്ളത്. കൂടാതെ, അമേരിക്കയില്‍ തൊഴിലെടുക്കാനുള്ള അംഗീകാരം നൽകിയതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്നുള്ള പരിശോധനയും തുടര്‍ന്നുണ്ടാകും.

നിർബന്ധിത സാഹചര്യങ്ങളിൽ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിന് (ഇഎഡി) അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമുള്ള യോഗ്യതാ മാനദണ്ഡം ലഘൂകരിച്ചുകൊണ്ടാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്) പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുള്ളത്.

നിയമ പരമായി ജോലി ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്നതിനു സർക്കാരിന്റെ ഭാഗത്തു നിന്നുള്ള സുപ്രധാന നീക്കമാണ് ഇതെന്ന് കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അജയ് ഭൂട്ടോറിയ പറഞ്ഞു.

യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരം ഇന്ന് മുതൽ 24 വരെയാണ് പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ യു എസ് സന്ദർശനം.

നാളെ നടക്കുന്ന യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെയും പ്രധാന മന്ത്രി അഭിസംബോധന ചെയ്യും. അന്നു നടക്കുന്ന അത്താഴ വിരുന്നിലും മോഡി പങ്കെടുക്കും.

ബൈഡന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്തിയതിനു ശേഷം ആദ്യമായാണ് മോദി യുഎസ് സന്ദര്‍ശിക്കുന്നത്.

X
Top