മാര്‍ച്ച് ജിഎസ്ടി വരുമാനം 1.56 ലക്ഷം കോടി, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ തുകഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപഇന്ത്യ-മലേഷ്യ വ്യാപാരം ഇനി രൂപയില്‍ തീര്‍പ്പാക്കാംപ്രതിരോധ കയറ്റുമതി റെക്കോര്‍ഡ് ഉയരത്തില്‍ – മന്ത്രി രാജ്‌നാഥ് സിംഗ്ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ ധനകമ്മി 14.54 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 83 ശതമാനം

റെസല്യൂഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടി റിലയൻസ് ക്യാപിറ്റലിന്റെ ലെൻഡർമാർ

മുംബൈ: സ്ഥാപനത്തിന്റെ റെസല്യൂഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി രണ്ട് മാസം കൂടി നീട്ടി നവംബർ 2 വരെ ആക്കാൻ തീരുമാനിച്ച്‌ റിലയൻസ് ക്യാപിറ്റലിന്റെ (ആർ‌സി‌പി) വായ്പക്കാർ. അതേപോലെ, റെസല്യൂഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി ജൂലൈ 11 വരെ നീട്ടി. ചില ലേലക്കാർ യഥാവിധി സൂക്ഷ്മതയോടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടത്തിനാലും, ചില ലേലക്കാരിൽ നിന്നുള്ള തണുത്ത പ്രതികരണത്തെ തുടർന്നുമാണ് ഈ നീക്കമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ചത്തെ ക്രെഡിറ്റേഴ്‌സ് കമ്മിറ്റി (സിഒസി) യോഗത്തിലാണ് സമയപരിധി നീട്ടാനുള്ള തീരുമാനമെടുത്തതെന്ന് അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

റിലയൻസ് ക്യാപിറ്റലിന്റെ റെസല്യൂഷൻ പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള രണ്ടാമത്തെ വിപുലീകരണമാണിത്. ഇൻസോൾവൻസി ആൻഡ് പാപ്പരത്ത കോഡ് (ഐ‌ബി‌സി) പ്രകാരം ജൂൺ 3 നകം നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള നേരത്തെയുള്ള സമയപരിധി 90 ദിവസം കൂടി നീട്ടി സെപ്റ്റംബർ 2 വരെ ആക്കിയിരുന്നു. എന്നാൽ ഈ സമയപരിധിയാണ് രണ്ട് മാസത്തേക്ക് കൂടി നീട്ടാൻ ഒരുങ്ങുന്നത്. കൂടാതെ പിരാമൽ എന്റർപ്രൈസ്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നീ രണ്ട് ലേലക്കാർ സൂക്ഷ്മപരിശോധനാ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. 

X
Top