Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

ഗൾഫിൽ നിക്ഷേപ സമാഹരണത്തിന് ഭീമ ജ്വല്ലേഴ്സ്

ദുബായ്: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ വികസന പദ്ധതികളുടെ ഭാഗമായി 100 കോടി ദിർഹം ( ഏകദേശം 2280 കോടി രൂപ) ലക്ഷ്യമിട്ട് ഭീമ ജ്വല്ലേഴ്സ് നിക്ഷേപ സമാഹരണത്തിന് ഒരുങ്ങുന്നു.

യുഎഇ, ഖത്തർ, സൗദി, ബഹ്റൈൻ എന്നിവിടങ്ങളിൽ ഷോറൂം വികസനത്തിന് കമ്പനികൾ, വ്യക്തികൾ എന്നിവരിൽ നിന്നാണ് നിക്ഷേപം സ്വീകരിക്കുന്നത്.

നിക്ഷേപകർക്കു ലഭിക്കുന്ന ലാഭ വിഹിതത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുമെന്നു പറഞ്ഞ ചെയർമാൻ ബി. ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ ബി. ബിന്ദു മാധവ് എന്നിവർ, നിക്ഷേപ സമാഹരണത്തിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതായും അറിയിച്ചു.

കേരളത്തിൽ നിലവിലെ രീതി തുടരും. ഓഹരി വിൽപനയിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും വ്യക്തമാക്കി.

X
Top